ബാര്‍: വിധി ഇന്ന്
ബാര്‍: വിധി ഇന്ന്
Thursday, October 30, 2014 12:19 AM IST
കൊച്ചി: മദ്യനയം ചോദ്യംചെയ്തു ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റീസ് കെ. സുരേന്ദ്രമോഹന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1.45നാണു ഹര്‍ജിയില്‍ വിധി പറയുന്നത്. ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ തള്ളിയിരുന്നു. ഇതേതുടര്‍ന്നു ബാറുടമകള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്നു ഹര്‍ജികള്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ സുപ്രീംകോടതി സിംഗിള്‍ ബെഞ്ചിനു നിര്‍ദേശം നല്‍കുകയായിരുന്നു.


ജനങ്ങള്‍ക്കു വേണ്ടിയാണു പുതിയ മദ്യനയം നടപ്പാക്കുന്നതെന്നും നടപടികള്‍ക്കു നിയമപ്രാബല്യമുണ്െടന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ കബില്‍ സിബലാണു ഹൈക്കോടതിയില്‍ ഹാജരായത്.

സര്‍ക്കാര്‍ ചില വിഭാഗങ്ങളെ മാത്രം ഒഴിവാക്കി വിവേചനം കാട്ടുകയാണെന്നു ബാറുടമകള്‍ക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ ടി.എ. സുന്ദരം വാദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.