ആരോഗ്യ വകുപ്പിലെ പിഎസ്സി നിയമനം: യോഗം ചേര്‍ന്നു
Saturday, October 25, 2014 1:01 AM IST
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ പിഎസ്സി നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു. നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി പിഎസ്സിയില്‍ അറിയിച്ച് പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി ആരോഗ്യ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, വകുപ്പ് സെക്രട്ടറി കെ. ഇളങ്കോവന്‍, ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.