ശബരിമലയില്‍ താത്കാലിക ജോലി ഇന്റര്‍വ്യൂ 25 മുതല്‍
ശബരിമലയില്‍ താത്കാലിക ജോലി ഇന്റര്‍വ്യൂ 25 മുതല്‍
Thursday, October 23, 2014 11:57 PM IST
തിരുവനന്തപുരം: വൃശ്ചികം ഒന്നു മുതല്‍ (നവംബര്‍ 16 മുതല്‍) രണ്ടു മാസത്തേക്ക് ശബരിമല യില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിക്ക് അപേക്ഷ നല്‍കിയവരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ 25, 27, 28, 29 എന്നീ തീയതികളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരത്ത് നന്തന്‍കോട്ടുള്ള ആസ്ഥാന ഓഫീസില്‍ നടത്തും.അപേക്ഷ നല്കിയ ക്രമമനുസരിച്ച് നാലു ദിവസമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ക്രമനമ്പര്‍ ഒന്നു മുതല്‍ 500 വരെ 25നും 501 മുതല്‍ 1050 വരെ 27നും 1051 മുതല്‍ 1550 വരെ 29നും 1551 മുതല്‍ 2150 വരെ 29നും ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള തീയതികളില്‍ തെരഞ്ഞെടുപ്പിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2318874, 9447303866 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.