പി. നാരായണക്കുറുപ്പിന് വള്ളത്തോള്‍ സമ്മാനം
പി. നാരായണക്കുറുപ്പിന് വള്ളത്തോള്‍ സമ്മാനം
Thursday, October 2, 2014 12:38 AM IST
തിരുവനന്തപുരം: ഈവര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം കവിയും നിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനും ചിന്തകനുമായ പി. നാരായണക്കുറുപ്പിനു നല്‍കാന്‍ വള്ളത്തോള്‍ സാഹിത്യസമിതി തീരുമാനിച്ചു. നാരായണ ക്കുറുപ്പിന്റെ കവിതയില്‍ ആര്‍ഷസംസ്കാരത്തിന്റെ മഹിമയും ശാസ്ത്രയുഗത്തിന്റെ ദീപ്തിയും പാരമ്പര്യവും ഒത്തുചേര്‍ന്ന് നിത്യനൂതനത്വം കൈവരിക്കുന്നതായി വിധിനിര്‍ണയ സമിതി വിലയിരുത്തി. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് സമ്മാനം.

പ്രവാസിമലയാള സാഹിത്യകാരന്മാര്‍ക്കുള്ള വള്ളത്തോള്‍ സമ്മാനം മലയാള നാടകകൃത്തും ഇബ്സന്‍ ഹെര്‍മന്‍ ഹെസെ മുതലായ വിശ്വസാഹിത്യകാരന്മാരുടെ കൃതികളുടെ പരിഭാഷകനും ഹെര്‍മന്‍ ഹെസെയുടെ ജീവചരിത്രകാരനുമായ ഡോ. പി.സി. നായര്‍ക്ക് നല്‍കാനും തിരുമാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ആര്‍. രാമചന്ദ്രന്‍നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ.എ.എ.എം. വാസുദേവന്‍ പിള്ള, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, സി.ജി. രാജഗോപാല്‍, ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട വിധി നിര്‍ണയ സമിതിയാണു സമ്മാനജേതാക്കളെ തെരഞ്ഞെടുത്തത്. 16 ന് വൈകുന്നേരം ആറിന് തിരുവനന്തപുരം കോട്ടയ്ക്കത്തുള്ള തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന സാഹിത്യസംഗമത്തില്‍ സമ്മാനങ്ങള്‍ നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.