മലയാള സര്‍വകലാശാലയില്‍ കൌണ്‍സലിംഗ് സെല്‍ രൂപീകരിച്ചു
Thursday, October 2, 2014 12:36 AM IST
മലപ്പുറം: മലയാള സര്‍വകലാശാലയില്‍ കൌണ്‍സലിംഗ് സെല്‍ രൂപീകരിച്ചു. വനിതാസെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. കൌണ്‍സലിംഗ് സെല്ലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ നിര്‍വഹിച്ചു. ഡോ.സ്മിത.കെ.നായരുടെ അധ്യക്ഷതയില്‍ രംഗശാലയിലായിരുന്നു ചടങ്ങ്.

ഡോ. മീന കൌണ്‍സലിംഗിനെക്കുറിച്ച് ക്ളാസെടുത്തു. മലയാളസര്‍വകലാശാലയില്‍ രക്തദാനസംഘവും രൂപീകരിച്ചു. വാക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഡോക്ടര്‍ ഫൈസല്‍ രക്തദാനസംഘം ഉദ്ഘാടനം ചെയ്തു.


ഡോ.ജി.സജിന സ്വാഗതവും യൂണിയന്‍ ചെയര്‍മാന്‍ ദിനു.കെ. നന്ദിയും പറഞ്ഞു. കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കായി മാസത്തില്‍ രണ്ട് തവണ കൌണ്‍സിലിംഗ് സൌകര്യം ഏര്‍പ്പെടുത്തിയതായി വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ അറിയിച്ചു. മാസത്തില്‍ ഒന്നാമത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിലാണ് നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.