പിജി ഓണ്‍ലൈന്‍ അലോട്ട്മെന്റ് പരാതിരഹിതം
Sunday, September 21, 2014 12:45 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ ഒന്നാം അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു.വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇത്തവണ പിജി അലോട്ടുമെന്റില്‍ പങ്കെടുക്കാനവസരം ലഭിച്ചു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രക്രിയ അവസാനിച്ചപ്പോള്‍ 5760 സീറ്റുകളിലേക്കായി ആകെ 16195 രജിസ്ട്രേഷനുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ പൂര്‍ത്തീകരിച്ചതും സാധുവായതുമായ 14570 അപേക്ഷകളാണു ട്രയല്‍ അലോട്ടുമെന്റിലേക്കു പരിഗണിച്ചത്. ട്രയല്‍ അലോട്ടുമെന്റ് ഈ മാസം 12നു പ്രസിദ്ധീകരിക്കുമെന്നു വിജ്ഞാപനം ചെയ്തിരുന്നെങ്കിലും അപേക്ഷകരുടെ സൌകര്യാര്‍ഥം 10നുതന്നെ പ്രൊവിഷണല്‍ റാങ്ക് ലിസ്റും ട്രയല്‍ അലോട്ടുമെന്റും പ്രസിദ്ധീകരിക്കുന്നതിനു യൂണിവേഴ്സിറ്റിക്കു കഴിഞ്ഞു.

അപേക്ഷകരുള്‍പ്പെടെ എല്ലാവര്‍ക്കും പരിശോധിക്കാവുന്ന രീതിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റും വിവിധ പ്രോഗ്രാമുകളിലെ ഫസ്റ് ആന്‍ഡ് ലാസ്റ് റാങ്ക് വിവരങ്ങളും ഇത്തവണത്തെ പിജി അലോട്ടുമെന്റിന്റെ മാത്രം പ്രത്യേകതയാണ്. കൂടാതെ ട്രയല്‍ അലോട്ടുമെന്റ് പിജി ഏകജാലകത്തിലെ ബന്ധപ്പെട്ട കോളജുകള്‍ക്കു തങ്ങളുടെ പാനലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.


ംംം.ുഴരമു.ാഴൌ.മര.ശി എന്ന പിജി ക്യാപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റും ഫസ്റ് ആന്‍ഡ് ലാസ്റ് റാങ്ക് വിവരങ്ങളും പരിശോധിക്കാം.പരമാവധി അപേക്ഷകരെ കൃത്യമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനു സഹായിക്കുന്നതിനും അതു വഴി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്, ട്രയല്‍ അലോട്ട്മെന്റ് എന്നിവയിലെ കൃത്യത ഉറപ്പു വരുത്താനും കഴിഞ്ഞിട്ടുണ്ട്. അപേക്ഷകരുടെ സംശയ നിവാരണത്തിനായി ഹെല്‍പ്ലൈന്‍ നമ്പരുകളും (0481-6065033, 6065010) ഇ-മെയിലും ( ുഴരമു@ാഴൌ.മര.ശി ) കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒന്നാം വര്‍ഷ പിജി ക്ളാസുകള്‍ 29നു ആരംഭിക്കും.

എസ്സി, എസ്ടി അപേക്ഷകര്‍ക്കായി ഒക്ടോബര്‍ 10നു സ്പെഷല്‍ അലോട്ട്മെന്റും ഒക്ടോബര്‍ 14, 16, 18 തീയതികളില്‍ കട്ടപ്പന ഇന്‍ഫര്‍മേഷന്‍ സെന്റര്‍, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം എംജി യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളില്‍ സ്പോട്ട് അലോട്ട്മെന്റും നടത്തും.അലോട്ട്മെന്റ് കാലയളവില്‍ ശ്രദ്ധേയമായ പരാതികളൊന്നും തന്നെ ഉയര്‍ന്നില്ലെന്നു അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.