കെസിബിസി നാടകമേളയ്ക്കു ഇന്നു തുടക്കം
Saturday, September 20, 2014 12:41 AM IST
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 27-ാമത് അഖില കേരള പ്രഫഷണല്‍ നാടകമത്സരം പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ ഇന്നു തുടങ്ങും. വൈകുന്നേരം 5.30ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിക്കും. സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ മുഖ്യാതിഥിയാകും.

പാലാ കമ്യൂണിക്കേഷന്‍സിന്റെ 'ഫേസ്ബുക്കില്‍ കണ്ട മുഖം' ആണ് ഇന്നത്തെ നാടകം. ദിവസവും വൈകുന്നേരം ആറിനു നാടകം തുടങ്ങുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോളി വടക്കന്‍ എന്നിവര്‍ അറിയിച്ചു.


എന്തായിരുന്നു മനസില്‍ (ഭരത് കമ്യൂണിക്കേഷന്‍സ്, ആലപ്പുഴ), സ്നേഹസാന്ത്വനം (അക്ഷരകല, തിരുവനന്തപുരം), ഒറ്റമരത്തണല്‍ (അസീസി, കൊല്ലം), മുന്‍പേ പറക്കുന്ന പക്ഷികള്‍ (അക്ഷരജ്വാല, അമ്പലപ്പുഴ), പത്തുപൈസ (വയലാര്‍ നാടകവേദി, കൊല്ലം), ഓര്‍ക്കുക ഒരേയൊരു ജീവിതം (കായംകുളം സപര്യ കമ്യൂണിക്കേഷന്‍സ്), അപ്രധാനവാര്‍ത്തകള്‍ (മലയാളനാടകവേദി, തിരുവനന്തപുരം), നന്മകള്‍ ചേക്കേറും കൂട് (അമല കമ്യൂണിക്കേഷന്‍സ്, കാഞ്ഞിരപ്പള്ളി) എന്നിവയാണു മറ്റു നാടകങ്ങള്‍. മേള 28നു സമാപിക്കും. മാധ്യമദിനമായ നവംബര്‍ 16ന് ആലപ്പി തിയേറ്റേഴ്സിന്റെ പെസഹാ എന്ന ബൈബിള്‍ നാടകവും അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.