ലൈറ്റ് മെട്രോ: ഡിപിആര്‍ 15ന് സമര്‍പ്പിക്കുമെന്നു ശ്രീധരന്‍
ലൈറ്റ് മെട്രോ: ഡിപിആര്‍ 15ന് സമര്‍പ്പിക്കുമെന്നു ശ്രീധരന്‍
Friday, September 19, 2014 12:18 AM IST
കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) അടുത്ത മാസം 15നു സമര്‍പ്പിക്കുമെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. മോണോ റെയിലിനായി നടത്തിയ പഠനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നതിനാലാണു ഡിപിആര്‍ ഇത്ര വേഗത്തില്‍ തയാറാക്കാന്‍ സാധിക്കുന്നത്. മോണോ റെയിലിനായി വിശദ സര്‍വേ അടക്കമുള്ളവ ചെയ്തിരുന്നു. മെട്രോ നടപ്പാക്കുമ്പോഴും അലൈന്‍മെന്റില്‍ വ്യത്യാസമുണ്ടാകില്ല. അതുകൊണ്ടു തന്നെ ലൈറ്റ് മെട്രോ റെയിലിനായുള്ള ചെലവിന്റെയും സാങ്കേതിക സംവിധാനങ്ങളുടെയും വിശദാംശങ്ങള്‍ ചേര്‍ത്തു ഡിപിആര്‍ ഉടന്‍ തന്നെ തയാറാക്കാന്‍ സാധിക്കും- ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.