ട്രാക്കിലൂടെ മൊബൈലില്‍ സംസാരിച്ചു നടന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു
ട്രാക്കിലൂടെ മൊബൈലില്‍ സംസാരിച്ചു നടന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു
Tuesday, September 16, 2014 12:27 AM IST
മൊഗ്രാല്‍പുത്തൂര്‍(കാസര്‍ഗോഡ്): റെയില്‍വേ ട്രാക്കിലൂടെ മൊബൈലില്‍ സംസാരിച്ചുകൊണ്ടു നടന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കായിക്കോട്ടെയിലെ സഞ്ജീവ-ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.എസ്.പ്രവീണ്‍(24) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു മൊഗ്രാല്‍പുത്തൂര്‍ കുന്നിനടുത്ത ആസാദ് നഗറിലാണു സംഭവം. മൊബൈലില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് പ്രവീണ്‍ ശ്രദ്ധിച്ചില്ലെന്നു പറയുന്നു.


കാസര്‍ഗോഡ് സിപിസിആര്‍ഐയിലെ താത്കാലിക ജീവനക്കാരനാണ്. അപകട വിവരമറിഞ്ഞ് നിരവധി പേര്‍ സംഭവ സ്ഥലത്തും തൊട്ടടുത്ത ദേശീതപാതയോരത്തും തടിച്ചുകൂടി. വിവരമറിഞ്ഞ് കാസര്‍ഗോഡ് ടൌണ്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ബാലകൃഷ്ണന്‍, നവീന്‍, ചന്ദ്രന്‍, പത്മാവതി, സുമലത എന്നിവരാണ് മരിച്ച പ്രവീണിന്റെ സഹോദരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.