മാധ്യമ പ്രവര്‍ത്തകന്‍ ജി. വേണുഗോപാല്‍ നിര്യാതനായി
മാധ്യമ പ്രവര്‍ത്തകന്‍ ജി. വേണുഗോപാല്‍ നിര്യാതനായി
Monday, September 15, 2014 12:28 AM IST
കോട്ടയം: പരേതനായ സ്വാതന്ത്യ്രസമരസേനാനി എം.ആര്‍.ജി. പണിക്കരുടെ മകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പാറമ്പുഴ ഇറഞ്ഞാല്‍ നാരായണീയം വീട്ടില്‍ ജി. വേണുഗോപാല്‍ (വേണുജി-59) നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്കാരം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പില്‍. ഭാര്യ: എരമല്ലൂര്‍ ശ്രീഭവനത്തില്‍ മിനിമോള്‍. മക്കള്‍: മനു ഗോവിന്ദ്, വിനു ഗോവിന്ദ്. ദീര്‍ഘകാലം മംഗളം ദിനപത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ഒരു വര്‍ഷംമുമ്പാണു വിരമിച്ചത്. തുടര്‍ന്നു കേരളഭൂഷണം ദിനപത്രത്തില്‍ ലീഡര്‍ റൈറ്ററായി ചേര്‍ന്നു.

ചങ്ങനാശേരി എന്‍.എസ്.എസ്. കോളജില്‍നിന്നു ബിരുദമെടുത്ത ശേഷം കേരളഭൂഷണം ദിനപത്രത്തില്‍ചേര്‍ന്നു. വീക്ഷണം ദിനപത്രത്തിന്റെ ബ്യൂറോ ചീഫായും ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ കോട്ടയം, കൊച്ചി ബ്യൂറോകളില്‍ ബ്യൂറോ ചീഫായും സ്പെഷല്‍ കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചു.


രണ്ടുതവണ മികച്ച വികസനോത്മുഖ റിപ്പോര്‍ട്ടിംഗിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഇദ്ദേഹത്തിന് കെ.സി. സെബാസ്റ്യന്‍ അവാര്‍ഡ്, പാമ്പന്‍ മാധവന്‍ അവാര്‍ഡ്, ശിവറാം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാ രങ്ങള്‍ ലഭിച്ചിട്ടുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വേണുഗോപാല്‍ എന്‍.എസ്.എസ്. പ്രതിനിധിസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയം പ്രസ് ക്ളബ് പ്രസിഡന്റ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി തുട ങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.