നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു
തലനാട്: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. തലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കേരള കോണ്‍ഗ്രസ്-എം മണ്ഡലം പ്രസിഡന്റുമായ ജോണി ആലാനിക്കലിന്റെ മകന്‍ കുഞ്ചാക്കോ ജോണ്‍ (15) ആണു മരിച്ചത്. തീക്കോയി സെന്റ് മേരീസ് ഹൈസ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു കുഞ്ചാക്കോ. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അയ്യമ്പാറയില്‍നിന്നു വീട്ടിലേക്കു വരുമ്പോഴാണ് അപകടം.


നാട്ടുകാര്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ലൂസിയമ്മ ചേനപ്പാടി ഉറുമ്പേല്‍ കുടുംബാംഗം. സഹോദരങ്ങള്‍: വിനീത് (ഇസ്രായേല്‍), ശാലിനി (ഇന്‍ഫോ പാര്‍ക്ക്, എറണാകുളം). സംസ്കാരം പിന്നീട്.