ഷിബു ബേബി ജോണ്‍ ഭരണത്തിലെ ബലഹീനത: ആര്‍. ചന്ദ്രശേഖരന്‍
കൊച്ചി: കേരള ഭരണത്തിലെ ബലഹീനതയാണ് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ 40-ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ തൊഴില്‍മന്ത്രി അത്ര താത്പര്യം കാട്ടുന്നില്ല. അദ്ദേഹം തൊഴിലാളികളുടെ മന്ത്രി അല്ലാതായിരിക്കുന്നു.


ക്ഷേമപദ്ധതികള്‍ വീതിച്ചെടുക്കുന്നത് ഏതു മുന്നണി സംവിധാനത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാനാകില്ല. നിലപാടുമാറ്റാന്‍ തൊഴില്‍മന്ത്രി തയാറാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.