ഗൂഢാലോചന അന്വേഷിക്കണമെന്നു ഗണേഷ്കുമാര്‍
ഗൂഢാലോചന അന്വേഷിക്കണമെന്നു ഗണേഷ്കുമാര്‍
Tuesday, April 2, 2013 10:51 PM IST
തിരുവനന്തപുരം: തനിക്കെതിരേയുള്ള ഗൂഢാലോചനയെക്കുറിച്ച് ഏറ്റവും നല്ല ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിച്ചു സത്യം പുറത്തുകൊണ്ടുവരണമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഇന്നലെ വൈകുന്നേരം പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്നെ വീടിനു പുറത്തുനിന്നുള്ള ആരും ആക്രമിച്ചിട്ടില്ല; ഭാര്യ യാമിനിയാണു തന്നെ ആക്രമിച്ചത്. താന്‍ ഭാര്യയെ ആക്രമിച്ചുവെന്നത് അടിസ്ഥാനരഹിതമാണ്. അസത്യമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണം. സത്യം തെളിയിക്കേണ്ടതു തന്റെ ആവശ്യമാണ്. അഴിമതിക്കെതിരേനിന്നു എന്ന ഒറ്റ കുറ്റം മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ. അതിനു തനിക്കെതിരേ ഒരുക്കിയ കെണിയാണിതെന്നു ഗണേഷ് പറഞ്ഞു.

ഇതൊരു ബ്ളാക്മെയിലിംഗ് തന്ത്രമാണ്. തനിക്കെതിരേയുള്ള വാര്‍ത്തവന്നതുമുതലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണം. ആരോപണം വന്നതു മുതല്‍ ഇതേക്കുറിച്ചു മുഖ്യമന്ത്രിയോട് എല്ലാം പറഞ്ഞിരുന്നു. രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. നിരപരാധിയാണെന്ന് അദ്ദേഹത്തിനു ബോധ്യമുള്ളതിനാല്‍ രാജി വേണ്ട എന്നു പറയുകയായിരുന്നു. രാജിയുടെ ആവശ്യം ഇപ്പോള്‍ ഉദിക്കുന്നില്ല. ഗൂഢാലോചന നടത്തുന്നത് ആരാണെ ന്നു തനിക്കറിയാം. എന്നാല്‍, ഇപ്പോള്‍ പറയുന്നില്ല. എല്ലാം കെട്ടുകഥകളാണ്. എല്ലാവരും സത്യം മനസിലാക്കണം. അഴിമതിരഹിതമായ ഭരണം കാഴ്ചവയ്ക്കുന്നതിനു ശ്രമിച്ചതിനാല്‍ പല ആളുകളുടെയും ലക്ഷ്യം നടക്കാതെ വന്നതിനാലാണു തനിക്കെതിരേ ഗൂഢാലോചന നടത്തുന്നത്. മാസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയ ഗൂഢാലോചനയാണിത്. കുടുംബത്തിനകത്തുള്ള ചില ആളുകള്‍ വീടിനുപുറത്തുനിന്നു ഗൂഢാലോചന നടത്തുന്നുണ്ട്. അതിനു സഹായവും ലഭിക്കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നല്ല നിലപാടാണു സ്വീകരിച്ചത്. ഒരു കുടുംബവഴക്കായി കണ്ട് ഒത്തുതീര്‍പ്പിന് അദ്ദേഹം ശ്രമിച്ചു. മാന്യമായാണ് അദ്ദേഹം പിതൃസ്ഥാനീയനായി നിന്നുകൊണ്ട് അതു ചെയ്തത്. തന്റെ സര്‍വ സമ്പത്തും താന്‍ സമ്പാദിച്ചതാണ്. ആരും തന്നതല്ല. കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ഒരാളല്ല ഞാന്‍. സ്വത്തുക്കള്‍ ഏതാണ്ടു പൂര്‍ണമായിത്തന്നെ എന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി എഴുതിക്കൊടുക്കുന്നതിനു തയാറായി. അങ്ങനെ ഒരു കരാറില്‍ ഏര്‍പ്പെട്ടു. ആ കരാറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്ച എല്ലാം എഴുതി കൊടുക്കണമായിരുന്നു. അതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി.


ഇതിനായി 75 ലക്ഷം രൂപ ഒരു സുഹൃത്തില്‍നിന്നു കടം വാ ങ്ങി. കടം വാങ്ങിയ തുകയില്‍ 25 ലക്ഷം രൂപ വീതം രണ്ടു കുട്ടികളുടെയും പേരില്‍ ബാങ്കിലിട്ടു കൊടുക്കുന്നതിനു താന്‍ സന്നദ്ധനായി. എന്നാല്‍, അതിനു തയാറല്ലെന്നും ആ പണം മുഴുവന്‍ യാമിനി തങ്കച്ചിക്കു കിട്ടണമെന്നുമാണ് അവര്‍ തന്റെ വക്കീലിന് ഇ-മെയില്‍ അയച്ചത്. വഴുതയ്ക്കാട്ടെ വീട് എഴുതിക്കൊടുക്കുന്നതിനും താന്‍ തയാറായി. അതിനായി വൈദ്യുതി ബില്ലും വെള്ളക്കരവും അടച്ചു. എന്നാല്‍, കരാര്‍ ലംഘിച്ച് അവര്‍ വന്നില്ല. താന്‍ കുഞ്ഞുങ്ങള്‍ക്ക് എല്ലാം നല്‍കാന്‍ തയാറാണ്. എന്നാല്‍ അതു ബ്ളാക് മെയില്‍ ചെയ്തിട്ടു വേണ്ട.

ഒരു ദിവസംപോലും ഭാര്യ ത നിക്ക് ആഹാരം എടുത്തുതന്നിട്ടില്ല. ഭീകരമായി പീഡിപ്പിച്ചു. വീട്ടില്‍ വന്ന് ആരും എന്നെ ആക്രമിച്ചിട്ടില്ല. അതെനിക്കു തെളിയിക്കണം.തന്റെ വീട് താന്‍ അധ്വാനിച്ചു വച്ചതാണ്. അല്ലാതെ ആര്‍. ബാലകൃഷ്ണപിള്ള വച്ചുതന്ന വീടല്ല. കഴിഞ്ഞ 20 വര്‍ഷത്തെ ഇന്‍കം ടാക്സ് പരിശോധിക്കാം. വീടിനു ലോണ്‍ അടച്ചതു താനാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.