റബർ ബോർഡ് 46 ഫീൽഡ് ഓഫീസുകൾ ജൂൺ 30ന് അടച്ചുപൂട്ടും
റബർ ബോർഡ് 46 ഫീൽഡ് ഓഫീസുകൾ ജൂൺ 30ന് അടച്ചുപൂട്ടും
Monday, May 30, 2016 4:10 PM IST
<ആ>റെജി ജോസഫ്

കോട്ടയം: റബർ ബോർഡിന്റെ 26 റീജണൽ ഓഫീസുകൾക്കു കീഴിൽ കേരളത്തിലുള്ള 46 ഫീൽഡ് ഓഫീസുകൾ ജൂൺ 30ന് അടച്ചുപൂട്ടും. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഒഴിയാനുള്ള ഔദ്യോഗിക കത്ത് റീജണൽ ഓഫീസർമാർക്ക് ഇന്നലെ ലഭിച്ചു.

ഓരോ റീജണൽ ഓഫീസിനും കീഴിൽ മൂന്നോ നാലോവീതം ഫീൽഡ് ഓഫീസുകളാണുള്ളത്. ഇതിൽ മൂന്നിലൊന്ന് ഓഫീസു കളാണ് ഒന്നാം ഘട്ടമായി ഇല്ലാതാകുന്നത്. ഓഗസ്റ്റിൽ ഏതാനും റീജിണൽ ഓഫീസുകൾ പൂട്ടാനും ആലോചനയുണ്ട്. റബർ ബോർഡ് ആസ്‌ഥാനം കോട്ടയത്തുനിന്ന് ആസാമിലെ ഗോഹട്ടിയിലേക്കു പറിച്ചുനടാനുള്ള ആലോചന വാണിജ്യമന്ത്രാലയത്തിൽ സജീവമായിരിക്കെയാണ് കേരളത്തിലെ ഫീൽഡ് ഓഫീസുകളുടെ സേവനം നിലയ്ക്കുന്നത്. ആവർത്തന കൃഷി ക്കുള്ള അപേക്ഷകൾ സ്വീക രിക്കുക, തോട്ടം പരിശോധിക്കുക, ഫീൽഡ് ഓഫീസർമാരും കർഷകരുമായുള്ള ബന്ധം സജീവമാക്കുക തുടങ്ങിയ ലക്ഷമിട്ടാണ് റബർ ബോർഡ് 40 വർഷം മുമ്പു ഫീൽഡ് ഓഫീസുകൾ തുറന്നത്.


ആവർത്തന കൃഷി അപേക്ഷകളുടെ എ ണ്ണം നാമമാത്രമായിരിക്കെ ഫീൽഡ് ഓഫീസുകൾ ബാധ്യതയായി മാറിയെന്നാണു റബർ ബോർഡ് അധികൃതർ പറയുന്നത്. മുമ്പ് പ്രതിവർഷം ആയിരംവരെ സബ്സിഡി അപേക്ഷകൾ ലഭിച്ചിരുന്ന ഫീൽഡ് ഓഫീസുകളിൽ അൻപതിൽ താഴെ അപേക്ഷകളേ ഇപ്പോൾ ലഭിക്കുന്നുള്ളു. ഓഫീസുകളുടെ വാടക, വൈദ്യുതി ഇ നത്തിൽ ബോർഡിന് വലിയ സാമ്പത്തികബാധ്യതയാണിണ്ടാക്കുന്നത്. ആവർത്തനകൃഷിക്കു ഹെക്ട റൊന്നിന് നൽകുന്ന 25,000 രൂപ എന്ന നാമമാത്ര സബ്സിഡി വാങ്ങിയെടുക്കാൻ കർഷകർ താത്പര്യപ്പെടുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.