താനൊരു അമ്മയാകാന്‍ പോകുന്നു എന്നറിയുന്നതില്‍ പരം എന്തു സന്തോഷമാണ് ഒരു സ്ത്രീക്കു വേണ്ടത്. പിന്നീടുള്ള അവളുടെ ജീവിതം മുഴുവന്‍ ആ കുഞ്ഞിനു വേണ്ടിയും കുഞ്ഞിനെ ചുറ്റിപ്പറ്റിയുമായിരിക്കും.
ആദ്യമായി അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്ക്കായിരിക്കും ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തിലും ഏറ്റവുമധികം ആഹ്ലാദവും ആകാംക്ഷയും ആശങ്കകളും.പൊന്നോമനയ്ക്കു വേണ്ടി എന്തു കഴിക്കണം? എന്ത് ധരിക്കണം? എങ്ങനെ ജോലികളൊക്കെ ചെയ്യണം?ശാരീരികമായും മാനസികമായും എങ്ങനെയാണ് അമ്മയാകാനായി ഒരുങ്ങേണ്ടത്?
ഒരു വിധത്തിലുമുള്ള ആശങ്കയുടെയും ആവശ്യമില്ല എന്നുള്ളത് ആദ്യമേ മനസിലാക്കുക. മാനസികമായ ആരോഗ്യവും സന്തോഷത്തോടെയുള്ള മനസോടെയിരിക്കുക എന്നുള്ളതുമാണ് ആരോഗ്യമുള്ള കുഞ്ഞിനായി പ്രധാനമായും അമ്മമാര്‍ക്ക് ചെയ്യാനുള്ളത്.
ഡോക്ടറെ കാണാം
ഗര്‍ഭിണിയാകുന്നതിനു മുമ്പ് ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.
എന്തെങ്കിലും സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്താനും മുന്‍ കരുതലുകളെടുക്കാനും ഇത് സഹായിക്കും.
വീട്ടില്‍ തന്നെ ടെസ്റ്റ് നടത്തി ഗര്‍ഭിണിയായെന്ന് ഉറപ്പായാലും ഡോക്ടറെ കാണണം.
പാരമ്പര്യമായി ഭര്‍ത്താവിനോ ഭാര്യക്കോ എന്തെങ്കിലും രോഗങ്ങളോ ജനിതക തകരാറുകളോ ഉണ്ടെങ്കില്‍ അത് ഡോക്ടറെ അറിയിക്കണം.
ഗര്‍ഭിണിയാകുന്നതിനു മുമ്പ് സങ്കീര്‍ണതകള്‍ എന്തെങ്കിലുമുണ്ടോ എന്ന് ചെക്കപ് നടത്തിയിട്ടില്ലെങ്കില്‍ അത് നടത്തണം.
മരുന്നുകളെന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ അതും അറിയിക്കണം
രോഗമായി കാണാതിരിക്കുക
ഗര്‍ഭകാലം ഒരു രോഗകാലമല്ല എന്ന് എപ്പോഴും ഓര്‍ക്കുക
ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ സന്തോഷകരമായ ഒന്നിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുക
എന്നും ചെയ്യുന്ന ജോലികളും വ്യായാമങ്ങളും ചെയ്യുക.
അപകടകരമായ വ്യായാമങ്ങള്‍ ഒഴിവാക്കുക
മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കി മാനസികോല്ലാസത്തിന് പ്രാധാന്യം നല്‍കുക
ജീവിത രീതി
മാനസികമായി താനൊരു അമ്മയാകാന്‍ പോകുന്നു എന്നുള്ളത് അംഗീകരിക്കുക
ഭര്‍ത്താവ് താനൊരു അച്ഛനാകാന്‍ പോകുന്നു എന്നുള്ളത് അംഗീകരിക്കുക
നന്നായി ഉറങ്ങുക
പുകവലിക്കുന്ന ശീലമുള്ളവര്‍ അത് ഉപേക്ഷിക്കുക. ഭര്‍ത്താവ് പുകവലിച്ചാലും അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും
നന്നായി വെള്ളം കുടിക്കുക
മത്സ്യ-മാംസാഹാരങ്ങള്‍ നന്നായി വേവിച്ചു കഴിക്കുക
പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക
ഇലക്കറികള്‍, പയര്‍, പരിപ്പു വര്‍ഗങ്ങള്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്സ് എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal