റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി
Wednesday, April 24, 2024 4:09 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ​യി​ൽ​വേ ക​മ്പ​നി​യാ​യ ഡോ​യ്ച്ച് ബാ​ൻ. ഈ ​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ലാ​ണ് ജ​ർ​മ​നി പ്രാ​യ​പൂ​ർ​ത്തി​യാ​വ​ർ​ക്ക് ക​ഞ്ചാ​വ് വാ​ങ്ങാ​നും ഉ​പ​യോ​ഗി​ക്കാ​നും നി​യ​മ​പ്ര​കാ​രം അ​നു​മ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, യാ​ത്ര​ക്കാ​രെ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ക്കു​ന്ന​ത് ഡോ​യ്ച്ച് ബാ​ൻ അ​റി​യി​ച്ചു. അ​ടു​ത്ത നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രും.

ജൂ​ൺ മു​ത​ൽ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഡോ​യ്ച്ച് ബാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ചി​ല സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള നി​യു​ക്ത പു​ക​വ​ലി പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും ക​ഞ്ചാ​വ് നി​രോ​ധം ബാ​ധ​ക​മാ​യി​രി​ക്കും.

ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷ​മാ​യി ബെ​ര്‍​ലി​നി​ൽ "സ്മോ​ക്ക്-​ഇ​ൻ' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗ് ഗേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഈ ​മാ​സം ആ​ദ്യ​മാ​ണ് ജ​ർ​മ​നി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് 25 ഗ്രാം ​വ​രെ ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കാ​നും വീ​ട്ടി​ൽ മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​രെ വ​ള​ർ​ത്താ​നും അ​നു​വാ​ദം ന​ൽ​കി​യ​ത്.