ജെ​യിം​സ് കൂ​ട​ല്‍ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്
Monday, March 25, 2024 12:52 PM IST
തി​രു​വ​ന​ന്ത​പു​രം: ജെ​യിം​സ് കൂ​ട​ലി​നെ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ നി​യ​മി​ച്ചു. നി​ല​വി​ൽ ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് അ​മേ​രി​ക്ക നാ​ഷ​ണ​ല്‍ ചെ​യ​ർ​മാ​നാ​ണ് ജെ​യിം​സ് കൂ​ട​ല്‍.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാ അം​ഗ​മാ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ ചെ​യ​ർ​മാ​നും എം​എ​സ്ജെ ബി​സി​ന​സ് ഗ്രൂ​പ്പ് ശൃം​ഖ​ല​യു​ടെ ചെ​യ​ർ​മാ​നു​മാ​ണ്.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക അ​മേ​രി​ക്ക കാ​ന​ഡ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​ണ്. 1994 മു​ത​ല്‍ ബ​ഹ​റ​നി​ലും 2015 മു​ത​ല്‍ യു​എ​സ്എ​യി​ലു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നം ന​ട​ത്തി വ​രു​ന്ന അ​ദ്ദേ​ഹം പൊ​തു​പ്ര​വ​ര്‍​ത്ത​നം, ജീ​വ​കാ​രു​ണ്യം, മാ​ധ്യ​മം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ മു​ൻ ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​റാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​യാ​ണ.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​മേ​രി​ക്ക റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ്, ബ​ഹ​റി​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഓ​ഫ് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്‍റെ പേ​ട്ര​ന്‍, ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​ര്‍,

ബ​ഹ​റി​ന്‍ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, നോ​ര്‍​ക്ക അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് അം​ഗം, കോ​ണ്‍​ഗ്ര​സ് ക​ല​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, അ​ടൂ​ര്‍ താ​ലൂ​ക്ക് റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ര്‍ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.