ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ട്രെ​യി​ൻ അ​പ​ക​ടം; 12 മ​ര​ണം, 260 പേ​ർ​ക്കു പ​രി​ക്ക്
Thursday, January 4, 2018 11:39 PM IST
ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ട്രെ​യി​ൻ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ചു. 260 പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ജോ ​മാ​സ്വ​ൻ​ഗ​യി പ​റ​ഞ്ഞു. ലോ​ക്കോ പൈ​ല​റ്റി​ന്‍റെ പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

ജൊ​ഹാ​ന​സ്ബ​ർ​ഗി​ൽ​നി​ന്നു പോ​ർ​ട്ട് എ​ലി​സ​ബ​ത്തി​ലേ​ക്കു പോ​യ ട്രെ​യി​നാ​ണ് ഹെ​ന്നെ​ർ​മാ​നും ക്രൂ​ണ്‍​സ്റ്റാ​ൻ​ഡി​നും മ​ധ്യേ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 429 യാ​ത്ര​ക്കാ​രാ​യി​രു​ന്നു ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ട്രെ​യി​ൻ ക​ന്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ വേ​ർ​പെ​ട്ടു തീ​പി​ടി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ലോ​ക്കോ പൈ​ല​റ്റി​നും ഇ​യാ​ളു​ടെ സ​ഹാ​യി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ട്ര​ക്ക് ഡ്രൈ​വ​ർ സു​ര​ക്ഷി​ത​നാ​ണ്. അ​പ​ക​ട​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.