മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി
അനിൽ സി.ഇടിക്കുള
Thursday, July 17, 2025 4:31 PM IST
അൽ ഐൻ: അൽ ഐൻ മലയാളി സമാജവും ഇന്ത്യൻ സോഷ്യൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച 25-ാമത് മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി. മലയാളി സമാജം പ്രസിഡന്റ് സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ഹാരിസ്, ട്രഷറർ രമേശ് കുമാർ, യുണൈറ്റഡ് മൂവ്മെന്റ് ചെയർമാൻ ഇ.കെ. സലാം, ഐഎസ്സി ഭാരവാഹികളായ സന്തോഷ് കുമാർ, അഹമ്മദ് മുനാവർ, ഷമീഹ്, മുബാറക് മുസ്തഫ, ഡോ. ഷാഹുൽ ഹമീദ്, ക്യാമ്പ് ഡയറക്ടർമാരായ ശ്രീകുമാർ, ജിയാസ് തുങ്ങിയവർ സമ്മേളത്തിൽ ആശംസയർപ്പിച്ചു.
പത്ത് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ മുഖ്യ പരിശീലകൻ അഡ്വ. പ്രദീപ് പാണ്ടനാടിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകരാണ് മൂന്ന് മുതൽ 17 വയസുവരെയുള്ള കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പരിശീലനം നൽകിയത്.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു