അർണോർ മാത്യുവിന്റെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു
Wednesday, June 18, 2025 12:17 PM IST
ലണ്ടൻ: ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിന്റെ(21) ആദ്യ നോവൽ "ടെയിൽ ഡ്രിഫ്ടർ: അൺവെയിലിംഗ് ട്രൂത്ത്സ്' പ്രസിദ്ധീകരിച്ചു.
16-ാം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ അത്ഭുതങ്ങളും മായാജാലവും ചേരുന്ന ഒരു കഥയാണ് നോവൽ പറയുന്നത്. പുസ്തകം ആമസോണിൽ ഇ-ബുക്ക് രൂപത്തിലും പേപ്പർബാക്ക് പതിപ്പിലും ലഭ്യമാണ്.
കോട്ടയം ചങ്ങനാശേരി സ്വദേശിയും ടെസ്കോയിൽ ടീം ലീഡറുമായ മോനച്ചൻ ആന്റണിയുടേയും വിഥിൻഷോ ആശുപത്രിയിലെ വാർഡ് മനേജരായ ജെൻസി മാത്യുവിന്റെയും മൂത്ത മകനാണ്. സഹോദരൻ ആരോൺ മാത്യു.