കുന്തിപ്പുഴയിൽ വീണയാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല
1581565
Tuesday, August 5, 2025 11:27 PM IST
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ വീണയാൾ മരിച്ചു. ഇന്നലെ രാവിലെ എട്ടേടെയാണ് കുന്തിപ്പുഴ പാലത്തിനു സമീപമുള്ള കടവിൽ ഒരാൾ മുങ്ങിത്താഴുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്നു നാട്ടുകാർ ഇയാളെ കരയ്ക്ക് എത്തിച്ചു. ബോധരഹിതനായിരുന്നു. ചികിത്സയ്ക്കായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ.