മംഗലംഡാം സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിൽ വർണാഭമായി പ്രവേശനോത്സവം
1564419
Tuesday, June 3, 2025 1:20 AM IST
മംഗലംഡാം: സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി. സ്കൂൾ ജോയിന്റ് ഡയറക്ടർ ഫാ. സുമേഷ് നാല്പതാംകളം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ്, വൈസ് പ്രിൻസിപ്പൽ ജാൻസി ഷാജി, പിടിഎ പ്രസിഡന്റ് അജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി സിൻഡ്രല തുടങ്ങിയവർ പ്രസംഗിച്ചു. പത്താംക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയത്തിനൊപ്പം ഹരിതകേരള മിഷന്റെ ഏറ്റവുംമികച്ച ഹരിത സ്കൂളിനുള്ള അവാർഡും സ്കൂൾ നേടിയിരുന്നു.
പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ക്ലാസുകളിലെ പഠന മികവുകൾക്കും കഴിഞ്ഞ അധ്യയന വർഷത്തിൽ മുഴുവൻദിവസവും ഹാജരായ വിദ്യാർഥിനി അന്ന തോമസിനേയും അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകർ അവതരിപ്പിച്ച സ്വാഗതഗാനവും ശ്രദ്ധേയമായി.