കമ്മാന്തറ മദർ തെരേസ സ്കൂൾ ഇക്കുറിയും മുന്നിൽ
1564417
Tuesday, June 3, 2025 1:20 AM IST
വടക്കഞ്ചേരി: ആലത്തൂർ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്ഡഡ് യുപി സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഇക്കുറിയും കമ്മാന്തറ മദർ തെരേസ യുപി സ്കൂളിൽ.
ഇക്കുറി 182 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നിട്ടുണ്ടെന്നു ഹെഡ്മിസ്ട്രസ് സി. രജനി പറഞ്ഞു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലായി ഇപ്പോൾ 1975 കുട്ടികളുണ്ട്.
ഇതിനുപുറമെ എൽകെജി, യുകെജി വിഭാഗങ്ങളിലായി 320 കുട്ടികളടക്കം കുട്ടികളുടെ എണ്ണം പുതിയ സ്കോറിലെത്തി.
കുട്ടികൾക്കായുള്ള സ്വിമിംഗ് പൂൾ ഉൾപ്പെടെ അത്യാധുനികമായ ഭൗതിക സാഹചര്യങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിലെ അത്യാകർഷകമായ ഭൗതിക സാഹചര്യങ്ങളും പഠനത്തിലും പാഠ്യേതര രംഗത്തുമുള്ള മികവുകളുമാണ് സ്കൂളിനെ രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രിയപ്പെട്ടതാക്കുന്നത്.
സ്റ്റീം അടുക്കള, മാലിന്യമുക്ത കലാലയമാക്കാൻ ലക്ഷ്യം വച്ചുള്ള പ്ലാന്റ്, കുട്ടികളുടെ പാർക്ക്, സമ്പൂർണ ഡിജിറ്റൽ ക്ലാസ്മുറികൾ തുടങ്ങി എല്ലാം മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുണ്ട്.
സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ സി. മുത്തു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. രജനി, പിടിഎ പ്രസിഡന്റ് ബിനോയ് ജേക്കബ്, സ്കൂൾ മാനേജർ തോമസ് മാത്യു കാടൻകാവിൽ എന്നിവർ പ്രസംഗിച്ചു.