ലഹരിമുക്ത കാമ്പസ്: ബോധം കാമ്പയിനു തുടക്കം
1564411
Tuesday, June 3, 2025 1:20 AM IST
മണ്ണാർക്കാട്: ലഹരി നിർമാർജന സമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടത്തുന്ന "ലഹരിമുക്ത കാമ്പസ് ബോധം കാമ്പയിൻ' ജില്ലാതല ഉദ്ഘാടനം എൻ. ഷംസുദീൻ എംഎൽഎ നിർവഹിച്ചു.
എൽഎൻഎസ് ജില്ലാ പ്രസിഡന്റ് എം. ഹമീദ് ഹാജി അധ്യക്ഷനായി. ജനറൽസെക്രട്ടറി കെ.ടി. ജലീൽ, ഐ. മുഹമ്മദ്, ജമാലുദ്ദീൻ ആനക്കര, എസ്. മുഹമ്മദ്, ഹമീദ് കൊമ്പത്ത്, കെ. ഹസ്സൻ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. റജീന, പി. മൻസൂറലി, കെ.എച്ച്. ഫഹദ്, കെ. അബ്ദുള്ള, സി.ടി. ഹംസ, കെ. ഫൈസൽ, എം. ഷഫീഖ്, എ. ഉനൈസ് പങ്കെടുത്തു.