ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കുമെന്നു ബസുടമകൾ
1245301
Saturday, December 3, 2022 12:58 AM IST
പാലക്കാട്: പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസുകൾ ഭീമമായി വർധിപ്പിച്ചതിനെതിരെ ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടും വർധിപ്പിച്ച ഫീസുതന്നെ ഈടാക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ നടപടികൾക്കെതിരെ സർവീസ് നിർത്തിവെച്ച് പ്രതിഷേധിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ തീരുമാനിച്ചു.
ബസുടമകൾക്കെതിരായ കോടതി ഉത്തരവുകൾ നടപ്പാക്കാൻ വ്യഗ്രത കാണിക്കുന്നവർ അനുകൂലമായ ഉത്തരവുകൾ നടപ്പാക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് എ.എസ് ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളായി എ.എസ് ബേബി- പ്രസിഡന്റ്, സി. ഗംഗാധരൻ, എൻ.സി. ഷൗക്കത്തലി- വൈസ് പ്രസിഡന്റുമാർ, ടി. ഗോപിനാഥൻ- ജനറൽ സെക്രട്ടറി, പി.എസ് രാമദാസ്, സി. സുധാകരൻ- ജോയിന്റ് സെക്രട്ടറിമാർ, ആർ. മണികണ്ഠൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.