നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു
Thursday, December 1, 2022 10:32 PM IST
മൂ​ന്നാ​ര്‍: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. കു​മ​ളി സ്വ​ദേ​ശി കു​റ്റി​വേ​ലി​ല്‍ ഷാ​ജി​യാ​ണ് (52) മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നാ​റി​ല്‍​നി​ന്നു ടോ​പ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ ചി​റ്റു​വാ​ര​യ്ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ അ​മ്പ​ത​ടി താ​ഴ്ച​യി​ലു​ള്ള തേ​യി​ല​ത്തോ​ട്ട​ത്തി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

കു​മ​ളി​യി​ല്‍​നി​ന്നു വ​ട്ട​വ​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ സ​മീ​പ​വാ​സി​ക​ള്‍ ഉ​ട​ന്‍​ത​ന്നെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഷാ​ജി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു പേ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.