ജലസംരക്ഷണ പരിപാലന പദ്ധതി യോഗം ഇന്ന്
1560799
Monday, May 19, 2025 3:59 AM IST
റാന്നി: നിയോജക മണ്ഡലത്തിലെ ജല ദൗര്‍ലഭ്യത്തിന് ശാശ്വത പരിഹാരമായി നടപ്പിലാക്കുന്ന ജനകീയ ജലസംരക്ഷണ പരിപാലന പദ്ധതിയുടെ ആലോചനായോഗം ഇന്നു രാവിലെ 10. 30ന് റാന്നി മന്ദിരംപടിയിലെ മാര്‍ത്തോമ്മ ഭദ്രാസനം അരമനയ്ക്ക് സമീപമുള്ള ഹാളില്‍ നടക്കും.
ഓരോ പഞ്ചായത്തിലും ജലക്ഷാമം പരിഹരിക്കുന്നതിന് ജലസംരക്ഷണത്തിന് പ്രത്യേകം പ്രത്യേകം പദ്ധതിയുടെ രൂപരേഖ തയാറാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പ്രമോദ് നാരായണ്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടർ, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, റാന്നി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍,
പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങൾ, സിഡിഎസ് ചെയര്പേഴ്സണ്മാര്, പഞ്ചായത്ത് സെക്രട്ടറിമാർ, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.