മ​നു​ഷ്യ​ചി​ന്ത​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു വ​ലി​യ പ​ങ്ക്: ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ
Thursday, February 2, 2023 10:23 PM IST
ഓ​മ​ല്ലൂ​ർ: മ​നു​ഷ്യ​ന്‍റെ ചി​ന്ത​ക​ളു​ടെ​യും സ്വ​ത്വ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​നം പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്നു ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ളി​ന്‍റെ ന​വ​തി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാം ​ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്ര​ത്തി​ന്‍റെ​യും പൈ​തൃ​ക​വും ഒ​ത്തൊ​രു​മ​യു​മെ​ല്ലാം മ​നു​ഷ്യ​മ​ന​സു​ക​ളി​ലേ​ക്ക് ക‍​യ​റി​ക്കൂ​ടു​ന്ന​തും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്ന ഇ​ത്ത​രം ഘ​ട​ക​ങ്ങ​ളെ ത​ല​മു​റ​ക​ളി​ലേ​ക്ക് ആ​വാ​ഹി​ച്ചു ന​ൽ​കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി ഭാ​ര​ത​ത്തി​ൽ ഐ​ക്യ​ചി​ന്ത പു​ല​രു​ന്ന​തെ​ന്നും കാ​തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു.
സ്വ​ന്തം സം​സ്കാ​ര​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​തി​നൊ​പ്പം ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വി​നെ ക​ണ്ടെ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ സ​ജ്ജ​രാ​ക്കു​ക​യെ​ന്ന​തും ആ​ര്യ​ഭാ​ര​തി സ്കൂ​ൾ മു​റു​കെ​പി​ടി​ച്ചി​ട്ടു​ള്ള ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും കാ​തോ​ലി​ക്കാ ബാ​വ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​രു​ടെ ഫോ​ട്ടോ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഗു​രു​വ​ന്ദ​നം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്തും ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബും നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, രൂ​പ​ത സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ​വ​ട​ക്കേ​തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​ജി. ശ്രീ​വി​ദ്യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​അ​ന്പി​ളി, മു​ൻ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ര​ത്ന​മ്മ ക​ലേ​ശ​ൻ നാ​യ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ലി​ജു ജോ​ർ​ജ്, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ബി​മോ​ൻ എ​ൻ. ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, സ്കൂ​ൾ ലീ​ഡ​ർ എ​സ്. ആ​വ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ളി​ൽ നി​ന്നു സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്കു ന​ട​ന്ന റാ​ലി റ​വ. ഡോ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ഷാ​ജി മാ​ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും.