രാ​ഹു​ല്‍ വി​മ​ര്‍​ശ​ന​ത്തി​ലേ​ക്ക് പി​ണ​റാ​യി​യെ ന​യി​ച്ച​ത് സം​ഘ​പ​രി​വാ​ര്‍ ബോ​ധം: കെ.​സു​ധാ​ക​ര​ന്‍
Sunday, April 21, 2024 7:22 AM IST
ക​ണ്ണൂ​ർ: ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ നാ​വു​യ​രാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ക്കാ​ന്‍ നാ​വാ​ണെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​പ​രി​വാ​ർ ബ​ന്ധ​ത്തി​ന് തെ​ളി​വാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.

വ​ര്‍​ഗീ​യ ഫാ​സി​സ​ത്തി​നെ​തി​രെ സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ടം ന​യി​ക്കു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ബി​ജെ​പി​യു​ടെ വാ​ക്കു​ക​ള്‍ ക​ട​മെ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സം​സാ​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ താ​ര പ്ര​ചാ​ര​ക​നെ പോ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സം​സാ​രം.

നേ​ര​ത്തെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് കു​ട്ടി​സ​ഖാ​ക്ക​ളെ ഉ​പ​യോa​ഗി​ച്ച് ആ​ക്ര​മി​ച്ച​തും ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ത​ന്നെ നേ​രി​ട്ട് രാ​ഹു​ല്‍ ഗാ​ന്ധി​യെ ബി​ജെ​പി ലൈ​ന്‍ പി​ടി​ച്ച് വി​മ​ര്‍​ശി​ക്കു​ന്ന​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ത​നി​ക്കും കു​ടും​ബ​ത്തി​നും എ​തി​രാ​യി ഉ​യ​രു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്നും സ്വ​യം ര​ക്ഷാ ക​വ​ചം തീ​ർ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.