ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ബ​സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. മു​ൻ എം​എ​ൽ​എ എം. ​ദ്രാ​വി​ഡ​മ​ണി പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ള​ഞ്ച​ഴി​യ​ൻ, ഉ​ത്ത​മ​ൻ, ലി​യാ​ക്ക​ത്ത​ലി, കെ. ​ഹം​സ, എ​ൻ.​വാ​സു, ഭു​വ​നേ​ശ്വ​ര​ൻ, ഗു​ണ​ശേ​ഖ​ര​ൻ, സ​ഫി, റ​ഫി, ശെ​ൽ​വ​രാ​ജ്, ബ​സ് ഡി​പ്പോ മാ​നേ​ജ​ർ അ​രു​ൾ ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മു​ൻ​വ​ശ​ത്ത് ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ സ​മ​ര​ങ്ങ​ൾ ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. 52.50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.