മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥാ​രാ​യ വി​ശു​ദ്ധ പ​ത്രോ​സ്, പൗ​ലോ​സ് ശ്ലീ​ഹ​ൻ​മാ​രു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ച​രി​ക്കും. ഇ​ന്ന് വൈ​കുന്നേ​രം 5.30ന് ​ഇ​ട​വ​ക​വി​കാ​രി ഫാ. ​ബി​ജു​മോ​ൻ ക​ർ​ലോ​ട്ടു​കു​ന്നേ​ൽ കൊ​ടി ​ഉ​യ​ർ​ത്തും.

വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന, ഏ​ഴി​ന് പ്ര​സം​ഗം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ത്ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബേ​സി​ൽ ക​ര​നി​ല​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഒ​ന്പ​തി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, 9.30ന് ​പ്ര​സം​ഗം. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം.

ഇ​ട​വ​ക​യി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​കോ​ഴ്സു​ക​ളി​ൽഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി വി​ജ​യം നേ​ടി​യ​വ​രെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കിആ​ദ​രി​ക്കും. 12ന് ​കൊ​ടി ഇ​റ​ക്കു​ന്ന​തോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി​മാ​രാ​യ ഫാ. ​ബി​ജു​മോ​ൻ ക​ർ​ലോ​ട്ടു​കു​ന്നേ​ൽ, ഫാ. ​റെ​ജി പോ​ൾ ച​വ​ർ​പ്പ​നാ​ൽ, ഫാ. ​സോ​ജ​ൻ വാ​ണാ​ക്കു​ടി​യി​ൽ, ഫാ. ​എ​ൽ​ദോ ജോ​ണി തു​ട​ങ്ങിയ​വ​ർ നേ​തൃ​ത്വം ന​ൽ​കും.