ഡോ.ടി.പി.വി. സുരേന്ദ്രനെ ആദരിക്കുന്നു
1571277
Sunday, June 29, 2025 5:40 AM IST
കൽപ്പറ്റ: വയനാട്ടിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാളായ ടി.പി.വി. സുരേന്ദ്രനെ സീനിയർ സിറ്റിസണ്‍സ് സംസ്ഥാന കൗണ്‍സിൽ ആദരിക്കുന്നു.
ഡോക്ടർമാരുടെ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10ന് കൽപ്പറ്റ ലിയോ ആശുപത്രി കോണ്‍ഫറൻസ് ഹാളിലാണ്(ഡോ.ബി.സി. റോയ് നഗർ) പരിപാടിയെന്ന് സ്വാഗതസംഘം ഭാരവാഹികളായ ബി. രാധാകൃഷ്ണപിള്ള, ഡോ.പി. ലക്ഷ്മണൻ, വി.പി. വർക്കി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആതുരശുശ്രൂഷ രംഗത്ത് അരനൂറ്റാണ്ടിലധികമായി നൽകുന്ന സേവനം കണക്കിലെടുത്താണ് ഡോ.ടി.പി.വി. സുരേന്ദ്രനെ ആദരിക്കുന്നത്. പരിപാടിയുടെ വിജയത്തിന് 50 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.