കാട്ടാന കാറും ബൈക്കും കേടുവരുത്തി
1571014
Saturday, June 28, 2025 5:41 AM IST
നടവയൽ: നെയ്ക്കുപ്പയിൽ കാട്ടാന കാറും ബൈക്കും കേടുവരുത്തി. പാറയ്ക്കൽ തങ്കച്ചന്റേതാണ് വാഹനങ്ങൾ. കാറിന്റെ ഗ്ലാസ് ആന തകർത്തു. വാഹനങ്ങൾ നിർത്തിയിട്ടിരുന്ന ഷെഡ് നശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് ആന വീടിന്റെ പരിസരത്ത് എത്തിയത്.
പ്രദേശവാസികൾ സംഘടിച്ചാണ് ആനയെ സമീപത്തെ വനത്തിലേക്ക് തുരത്തിയത്. സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണ് നെയ്ക്കുപ്പ. ഇവിടെ ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്.