പൊങ്കാല സമർപ്പണം നടത്തി
1535421
Saturday, March 22, 2025 6:15 AM IST
പുൽപ്പള്ളി: ഇരിപ്പൂട് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. രാവിലെ 8.30ന് ആരംഭിച്ച പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്തർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി പടിക്കംവയലിൽ പുതിയില്ലത്ത് ശ്രീധരൻ നന്പൂതിരിയുടെ മുഖ്യകാർമികത്വം വഹിച്ചു.
ഐക്കരശേരി ഗോപാലകൃഷ്ണൻ നായർ, ശിവരാമൻ പാറക്കുഴി, വിനോദ്കുമാർ പറപ്പള്ളിയിൽ എന്നിവർ നേതൃത്വം നൽകി. കലശം, നവകം, ഉച്ചപൂജ, അന്നദാനം തുടങ്ങിയവ നടന്നു.