മദ്യവില്പന: യുവാവ് അറസ്റ്റില്‍
1337429
Friday, September 22, 2023 2:34 AM IST
സുല്‍ത്താന്‍ ബത്തേരി: അനധികൃത മദ്യവില്പനയ്ക്കിടെ യുവാവ് എക്സൈസിന്റെ പിടിയിലായി. ചെതലയം കൊമ്പന്മൂല ബിജുവിനെയാണ്(33) പ്രവന്റീവ് ഓഫീസര്‍ വി.എം. ഉമ്മർ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഇ. ചാള്സുകുട്ടി, കെ.വി. സുധീഷ്, എം.എസ്. ദിനീഷ്, നിക്കോളാസ് ജോസ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നു 1.75 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു.
കൊമ്പന്മൂല ഭാഗത്ത് പരിശോധനയിലാണ് മദ്യവില്പന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ(ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.