കട്ടിപ്പാറയിൽ ശുചിത്വ സന്ദേശയാത്ര സംഘടിപ്പിക്കും
1508289
Saturday, January 25, 2025 4:56 AM IST
താമരശേരി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചിത്വ സന്ദേശ ബൈക്ക് റാലി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കട്ടിപ്പാറ ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്യും.
മാലിന്യ മുക്ത നവകേരളം പദ്ധതി വിജയിപ്പിക്കേണ്ട ആവശ്യകത ജനങ്ങളെ ബോധ്യപെടുത്താൻ വേണ്ടിയാണ് വിവിധ വാർഡുകളിലൂടെ ബൈക്ക് യാത്ര സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5:30ന് കട്ടിപ്പാറയിൽ ബൈക്ക് റാലി സമാപിക്കും.