മുളങ്കൂട്ടങ്ങൾ ജനവാസമേഖലയ്ക്ക് ഭീഷണിയാകുന്നു
1415965
Friday, April 12, 2024 5:36 AM IST
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള വനമേഖലയിലെ ഉണങ്ങിയ മൂളങ്കൂട്ടങ്ങൾ ഭീഷണിയാകുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം വയനാട് വന്യജീവിസങ്കേതത്തിൽ 50 ഹെക്ടറോളം അടിക്കാടും മൂളങ്കൂട്ടങ്ങളുമാണ് കത്തിച്ചാന്പലായത്. ഇത് ഏറെയും ജനവാസകേന്ദ്രത്തോട് ചേർന്നുള്ള വനമേഖലയിലാണ് എന്നതാണ് ഏറെ ആശങ്കയ്ക്ക് ഇടയാക്കുന്നത്.
പൂത്തുണങ്ങിയ മുളങ്കൂട്ടങ്ങൾ അടുത്തത്തായാണ് നിൽക്കുന്നത്. വേനൽ ശക്തമായതോടെ അടിക്കാടുകളും ഉണങ്ങിയതിനാൽ ചെറിയൊരു തീപ്പൊരിമതി തീ ആളിപടരാൻ. ഇത് സമീപത്തെ കൃഷിയിടങ്ങൾക്കും വീടുകൾക്കുമാണ് ഭീഷണിയാവുന്നത്.
കഴിഞ്ഞദിവസം തീപിടിത്തമുണ്ടായ കാരശേരി വനമേഖലയിൽ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അനിഷ്ടസംഭവങ്ങൾ ഒഴിവാകാൻ കാരണം. ഈ സാഹചര്യത്തിൽ മുളങ്കൂട്ടങ്ങൾ എത്രയുംവേഗം നീക്കം ചെയ്ത് ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.