നി​യ​മാ​നു​സൃ​തം അ​നു​വ​ദ​നീ​യ​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചാ​ൽ കാ​ണാ​വു​ന്ന പൊ​തു​വാ​യ ഘ​ട​കം കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന​വ​ൻ അ​ത് അ​ർ​ഹി​ക്കു​ന്നു​ണ്ട് എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ്. കൊ​ല​പാ​ത​കം ചെ​യ്യു​ന്ന​വ​നാ​ക​ട്ടെ രാ​ജ്യ​സു​ര​ക്ഷ​യെ​യും സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ ന​ന്മ​യെ​യും ല​ക്ഷ്യ​മാ​ക്കി അ​ത് ഒ​രു സാ​ഹ​സി​ക ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഭീ​ക​ര​ർ​ക്ക് എ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലും പ്ര​ഖ്യാ​പി​ത യു​ദ്ധ​ങ്ങ​ളി​ലും നീ​തി​ന്യ​യ​വ്യ​വ​സ്ഥ നീ​തി​യു​ക്ത​മാ​യി വി​ധി​ക്കു​ന്ന മ​ര​ണ ശി​ക്ഷ​യി​ലും കാ​ണു​ന്ന​തു നി​യ​മാ​നു​സൃ​ത​വും ധാ​ർ​മി​ക​മാ​യും അ​നു​വ​ദ​നീ​യ​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ്.

സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്‍റെ ത​ത്വ​മാ​ണ് ഭീ​ക​ര​ർ​ക്ക് എ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളെ അ​നു​വ​ദ​നീ​യ​മാ​ക്കു​ന്ന​തെ​ങ്കി​ൽ "ജ​സ്റ്റ് വാ​ർ" ത​ത്വ​മാ​ണ് യു​ദ്ധ​ങ്ങ​ളി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. 'മ​ര​ണ ശി​ക്ഷ' സ​മൂ​ഹ​ത്തി​ന്റെ പൊ​തു​ന​ന്മ​യെ​പ്ര​തി ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ങ്ങ​നെ വി​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ധു​നി​ക യു​ഗ​ത്തി​ൽ തീ​ർ​ത്തും അ​പ്ര​ത്യ​ക്ഷം ആ​യ​തി​നാ​ൽ നീ​തി​യു​ക്ത​മാ​യ മ​ര​ണ ശി​ക്ഷ വി​ധി​ക​ൾ ഇ​ന്ന് ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന​തും ഒ​രു പ്ര​ധാ​ന വ​സ്തു​ത​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ധാ​ർ​മി​ക നി​യ​മ​ങ്ങ​ൾ​ക്കു ക​ട​ക​വി​രു​ദ്ധ​മാ​യ​തും ശാ​സ്ത്ര സ​ത്യ​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​തും എ​ന്നാ​ൽ പ​ല​രാ​ജ്യ​ങ്ങ​ളി​ലെ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ പ​ര​സ്യ​മാ​യി അ​നു​വ​ദി​ക്കു​ന്ന​തു​മാ​യ ഒ​രു​ത​രം കൊ​ല​പാ​ത​ക​മു​ണ്ട്.

തീ​ർ​ത്തും നി​സ​ഹാ​യ​നും നി​ര​പ​രാ​ധി​യു​മാ​യ ഒ​രു വ്യ​ക്തി​യെ ഉ​ദ​ര​ത്തി​ൽ വ​ച്ചു നി​ഷ്ഠു​രം വ​ധി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ പ്ര​വൃ​ത്തി​യാ​ണ​ത്. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ മ​റ്റൊ​രു പു​തി​യ വ്യ​ക്തി​യാ​യി ശാ​സ്ത്ര​ലോ​കം കാ​ണു​ന്നു​ണ്ടെ​ങ്കി​ലും സ്വ​ത​ന്ത്ര അ​വ​കാ​ശ​ങ്ങ​ളു​ള്ള ഒ​രു നി​സ​ഹാ​യ​നും നി​ര​പ​രാ​ധി​യു​മാ​യ വ്യ​ക്തി​യാ​യി നൈ​തി​ക ശാ​സ്ത്രം വി​ല​യി​ത്തു​ന്നു​ണ്ടെ​ങ്കി​ലും നീ​തി​ന്യാ​യ വ്യ​വ​സ്ഥ മാ​ത്രം ഈ ​അ​രും​കൊ​ല​യെ അ​നു​വ​ദി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാ​ണ്? ഈ ​നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യു​ടെ കീ​ഴി​ൽ ആ​തു​ര സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ സ​ക​ല ധാ​ർ​മി​ക​ത​ക്കെ​തി​രെ​യും പ്ര​വ​ർ​ത്തി​ച്ചു ഭ്രൂ​ണ​ഹ​ത്യ​യെ​ന്ന കൊ​ല​പാ​ത​ക​ത്തോ​ടു സ​ഹ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു​ണ്ട്.
വേ​ത​ന​ത്തി​ലും മ​റ്റു പ​ല കാ​ര്യ​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച​ക​ൾ സ്വീ​ക​രി​ച്ചു ചെ​റു​ത​ല്ലാ​ത്ത പ്ര​തി​രോ​ധം തീ​ർ​ത്താ​ണ് ധാ​ർ​മി​ക​ത​യെ മാ​നി​ക്കു​ന്ന​വ​ർ ഈ ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ശ​രി​യാ​യ നി​യ​മം രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ സം​ഘ​ർ​ഷ​ഭ​രി​ത ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ജീ​വി​ക്കേ​ണ്ടി​വ​രു​ന്ന ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് ഉ​ള്ള​വ​രു​ടെ ധാ​ർ​മി​ക വെ​ല്ലു​വി​ളി​ക​ൾ അ​നാ​വ​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ഈ ​ലേ​ഖ​നം.

ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​നു​ഷ്യ​നാ​ണ്

ശാ​സ്ത്രീ​യ​മാ​യി യാ​തൊ​രു​വി​ധ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളും ഇ​ല്ലാ​ത്ത​താ​ണ് ഈ ​സ​ത്യം. ബീ​ജ​സ​ങ്ക​ല​ന​ത്തി​ന്റെ ആ​ദ്യ​നി​മി​ഷം മു​ത​ൽ മാ​താ​വി​ൽ​നി​ന്നും പി​താ​വി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യ പു​തി​യ ഒ​രു മ​നു​ഷ്യ വ്യ​ക്തി രൂ​പ​പ്പെ​ടു​ന്നു​ണ്ട്. ജ​നി​ത​ക​പ​ര​മാ​യി ഭ്രൂ​ണ​ത്തി​നു മാ​താ​വി​ന്‍റെ​യും പി​താ​വി​ന്‍റെ​യും ഘ​ട​ന​യ​ല്ല ഉ​ള്ള​ത്; മ​റ്റൊ​രു പു​തി​യ മ​നു​ഷ്യ വ്യ​ക്തി​യു​ടേ​താ​ണ്. മാ​താ​വി​ന്‍റെ ക​ല​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പോ​ലും പൂ​ർ​ണ വ​ള​ർ​ച്ച​യും വി​കാ​സ​വും പ്രാ​പി​ച്ച മ​നു​ഷ്യ വ്യ​ക്തി​യാ​യി സ്വ​മേ​ധ​യാ രൂ​പ​പ്പെ​ടാ​ൻ ഭ്രൂ​ണ​ത്തി​നു ക​ഴി​വു​ണ്ടെ​ന്ന​താ​ണ് ആ​ധു​നി​ക ശാ​സ്ത്ര പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.

ഭ്രൂ​ണ​വും ജ​നി​ച്ചു​വീ​ഴു​ന്ന കു​ഞ്ഞും ത​മ്മി​ലു​ള്ള​തു കേ​വ​ലം പ്രാ​യ​ത്തി​ന്‍റെ വ്യ​ത്യാ​സം പ്ര​ക​ട​മാ​ക്കു​ന്ന വ​ള​ർ​ച്ച​യു​ടെ​യും വി​കാ​സ​ത്തി​ന്റെ​യും അ​ന്ത​രം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ത്ത​രം അ​ന്ത​രം എ​ല്ലാ​ത​രം വ്യ​ത്യ​സ്ത പ്രാ​യ​ങ്ങ​ളി​ൽ ഉ​ള്ള മ​നു​ഷ്യ​ർ ത​മ്മി​ലും ഉ​ണ്ട്. ജ​നി​ച്ചു​വീ​ഴു​ന്ന കു​ഞ്ഞും കൗ​മാ​ര​പ്രാ​യ​ത്തി​ലു​ള്ള വ്യ​ക്തി​യും ത​മ്മി​ൽ വ​ള​ർ​ച്ച​യു​ടെ​യും വി​കാ​സ​ത്തെ​യും കാ​ര്യ​ത്തി​ൽ അ​ന്ത​ര​ങ്ങ​ളു​ണ്ട്.

വ​ള​ർ​ച്ച​യി​ലു​ള്ള ഈ ​വ്യ​ത്യാ​സം കൊ​ണ്ട് മാ​ത്രം കൗ​മാ​ര​പ്രാ​യ​ത്തി​ൽ എ​ത്തി​യ വ്യ​ക്തി മ​നു​ഷ്യ​നും ജ​നി​ച്ചു​വീ​ഴു​ന്ന കു​ഞ്ഞ് മ​നു​ഷ്യ​ന​ല്ലാ​തെ​യും ആ​കു​ന്നി​ല്ല​ല്ലോ! അ​തു​പോ​ലെ ത​ന്നെ​യാ​ണ് ഉ​ദ​ര​ത്തി​ലു​ള്ള കു​ഞ്ഞും ജ​നി​ച്ചു​വീ​ഴു​ന്ന കു​ഞ്ഞും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​വും. ഈ ​ശാ​സ്ത്ര സ​ത്യം മ​റ​ച്ചു​വ​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ഉ​ദ​ര​ത്തി​ലെ കു​ഞ്ഞ് മാ​താ​വി​ന്‍റെ ശ​രീ​ര​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു. അ​ങ്ങ​നെ നി​ര​പ​രാ​ധി​യും നി​സ​ഹാ​യ​നു​മാ​യ മ​റ്റൊ​രു മ​നു​ഷ്യ​നെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തു സ്വ​ന്തം ശ​രീ​ര​ത്തി​ലെ ഒ​രു അ​വ​യ​വ​മോ ക​ല​ക​ളോ മു​റി​ച്ചു മാ​റ്റു​ന്ന ലാ​ഘ​വ​ത്തി​ലേ​ക്കു ത​രം​താ​ഴ്ത്ത​പ്പെ​ടു​ന്നു.

ഗ​ർ​ഭ​സ്ഥ ശി​ശു​വി​നും അ​വ​കാ​ശ​ങ്ങ​ളു​ണ്ട്.

സാ​മൂ​ഹി​ക വ്യ​വ​സ്ഥ​യു​ടെ സ​ക​ല മേ​ഖ​ല​ക​ളി​ലും നി​ർ​ബാ​ധം ക​യ​റി​ച്ചെ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന ആ​ത്മാ​ർ​ഥ​മാ​യ മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ ന​മു​ക്കു​ചു​റ്റും ധാ​രാ​ള​മു​ണ്ട്. മ​ത രാ​ഷ്‌​ട്ര ഭേ​ദ​മി​ല്ലാ​തെ മ​നു​ഷ്യ​ൻ എ​ന്ന നി​ല​യ്ക്കു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​യും ഒ​ന്നാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​വ​രെ ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ക​ല​ക​ളു​ടെ​യും കോ​ശ​ങ്ങ​ളു​ടെ​യും ലോ​ക​ത്തി​ന​പ്പു​റം ത​ന്മാ​ത്ര​ക​ളു​ടെ​യും ലോ​കം ക​ട​ന്നു ക്വാ​ണ്ടം ബ​ല​ത​ന്ത്ര ശാ​സ്ത്ര ശാ​ഖ നി​ർ​വ​ചി​ക്കു​ന്ന ക​ണി​ക​ളു​ടെ ലോ​ക​ത്തേ​ക്കു ശാ​സ്ത്ര വ​ള​ർ​ച്ച എ​ത്തി​യി​ട്ടും ഭ്രൂ​ണ​ത്തി​ലി​ള്ള​ത് പു​തി​യ ജീ​വ​നാ​ണെ​ന്ന ശാ​സ്ത്ര​സ​ത്യം ശ​രി​യാ​യി മ​ന​സി​ലാ​ക്കു​ന്ന എ​ത്ര മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ ന​മു​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​കും? ഇ​വ​ർ ശാ​സ്ത്ര വി​രോ​ധി​ക​ളാ​യ​തു​കൊ​ണ്ടാ​ണോ അ​തോ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക പ്രാ​യ​പ​രി​ധി​യി​ലു​ള്ള മ​നു    Read More ...
ശ്രദ്ധിക്കുക, ഇതു കേവലം ലൈക്കിനോ ഷെയറിനോ വേണ്ടി എഴുതുന്നതല്ല. ഈ കുറിപ്പ് ആത്മാർഥതയോടെ വായിച്ചാൽ ഒരു പക്ഷേ ഇതിനെ കാര്യങ്ങൾ നിങ്ങളുടെ മനസിനെ തൊടും. ലൈക്കിനേക്കാളും ഷെയറിനേക്കാളും വിലപിടിച്ചത് ആ സ്പർശമാണ്. എങ്കിലും ഇതു നിങ്ങളുടെ മനസിനെ തൊട്ടെങ്കിൽ കൂടുതൽ പേരിലേക്ക് എത്തിച്ചാൽ കൂടുതൽ സന്തോഷം, അതു വലിയൊരു നന്മയും ആയിരിക്കും.

മാതാവും പിതാവും ആവുക എന്നുള്ളത് ദാമ്പത്യബന്ധത്തിൽ അതിന്‍റെ സ്വഭാവികതയിൽ ഉള്ളതാണ്. സ്വയം ദാനം ചെയ്യുന്നതിലൂടെ ദമ്പതികളുടെ ശരീരം ദൈവത്തിന്റെ ആലയങ്ങളായിത്തീരുന്നു. അവിടെ ദൈവം സൃഷ്ടികർമത്തിന്‍റെ ആരാധന നടത്തുന്നു. കുഞ്ഞുങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും സ്നേഹദായകം, ജീവദായകം എന്നീ അർഥതലങ്ങൾ അതിനുണ്ട്. അതായതു സ്വയം ശൂന്യവല്കരണത്തിലൂടെയാണ് ഉത്തരവാദിത്വ പൂർണമായ മാതൃത്വവും പിതൃത്വവും    Read More ...
കൊ​ച്ചി: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കു​ട്ടി​ക​ളെ വേ​ണ്ടെ​ന്നു വ​ച്ച​വ​രും ഉ​പേ​ക്ഷി​ച്ച​വ​രും അ​തി​നു മു​തി​രു​ന്ന​വ​രും അ​റി​യു​ക - നി​ങ്ങ​ൾ വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന ജീ​വ​ന് ത​ങ്ങ​ളു​ടെ ജീ​വ​ന്‍റെ ജീ​വ​നേ​ക്കാ​ൾ വി​ല ക​ൽ​പി​ച്ചു ദ​ത്തെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ദ​ന്പ​തി​ക​ൾ നി​ര​വ​ധി​യാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 1197 ദ​ന്പ​തി​ക​ളാ​ണു കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത്.

2015-18 കാ​ല​യ​ള​വി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​ക​ളി​ൽ 419 കു​ഞ്ഞു​ങ്ങ​ളെ കൈ​മാ​റി ല​ഭി​ച്ച​പ്പോ​ൾ 367 കു​ട്ടി​ക​ളെ ദ​ന്പ​തി​ക​ൾ ഏ​റ്റെ​ടു​ത്ത​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന രേ​ഖ​ക​ൾ വ്യ​ക്ത​മാ​കു​ന്നു. പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​രു​ടെ​യും വി    Read More ...
ഒ​ഴി​വു​ദി​ന​മാ​യ​തു​കൊ​ണ്ട് നേ​രം​പോ​ക്കി​നാ​യി
ഇ​തു വാ​യി​ച്ചേ​ക്കാ​മെ​ന്നു വി​ചാ​രി​ക്ക​രു​ത്. നി​രാ​ശ​രാ​കും.
മു​ക്കി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​ട്ടും ക​ട​ലി​ൽ താ​ഴാ​തെ​പോ​യ​വ​രു​ടെ
ക​ഥ​യാ​ണി​ത്. ഗ​ർ​ഭ​പാ​ത്ര​ത്തി​ലി​ട്ട് കൊ​ല്ലാ​ക്കൊ​ല ചെ​യ്തി​ട്ടും
ജീ​വ​നോ​ടെ പു​റ​ത്തു​വ​ന്ന​വ​ർ. അം​ഗ​പ​രി​മി​ത​രും നിത്യരോഗികളുമായ അ​വ​ർ​ക്ക് ഇ​ത്തി​രി സ​ഹാ​യം ചോ​ദി​ച്ചു​കൊ​ണ്ട് ഫെ​ബ്രു​വ​രി അ​വ​സാ​നം അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ഒ​രു പ്ര​മേ​യം വ​ന്നു. 44നെ​തി​രേ 53 വോ​ട്ടി​ന്
സം​ഗ​തി കുട്ട​യി​ലി​ട്ടു, ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ഒ​രു കു​ഞ്ഞു​ശ​രീ​രം​പോ​ലെ. ഗ​ർ​ഭഛി​ദ്രം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു, കൊന്നി​ട്ടും
മ​രി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ളും.    Read More ...
ഹേയ് ഇതല്ല നാസികൾ ചെയ്തത് എന്നു സ്ഥാപിക്കാൻ നിരവധിപേർ ശ്രമം തുടങ്ങിയിരിക്കുന്നു. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ് അതിനു ശ്രമിക്കുന്നത്. പക്ഷേ, അവർക്കു വാക്കുകൾ കിട്ടുന്നില്ല. മാർപാപ്പ പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്ന് സംശയിക്കുന്നവരുമുണ്ട്. പക്ഷേ, നമ്മൾ നാസികളൊന്നുമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്തുകൊണ്ടോ വിജയിക്കുന്നില്ല. രോഗികളായ കുഞ്ഞുങ്ങളെ ഒഴിവാക്കാൻ ഗർഭച്ഛിദ്രം നടത്തുന്നവർ നാസികൾക്കു തുല്യമാണെന്നു മാർപാപ്പ പറഞ്ഞിട്ട് ഇന്ന് ഒന്പതു ദിവസം.

ശാരീരിക-മാനസിക ന്യൂനതയുള്ള കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും, തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും അവർക്കു വേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന ജീവകാരുണ്യപ്രവർത്തകരെയും നമിച്ചുകൊണ്ട് നമുക്കു സംസാരിക്കാം.

   Read More ...