| Back to Home | |
|
അപകടം
|
|
|
തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം... 😻😻😻 രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു... 😵😵😵 അപകടത്തിൽ പെട്ട ഒരു കാർ പുരുഷനും, മറ്റേ കാർ ഒരു സ്ത്രീയുമാണ് ഓടിച്ചിരുന്നത്... 😊😊😊 അപകടത്തിൽ ഇരു കാറുകളും ഭാഗികമായി തകർന്നിരുന്നു... 😨😨😨 അത്ഭുതമെന്ന് പറയാമല്ലോ, കാർ ഓടിച്ചിരുന്ന രണ്ട് പേർക്കും ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല... 😍😍😍 ഇരുവരും കാറിൽ നിന്ന് പുറത്തിറങ്ങി... 😇😇😇 പുറത്തിറങ്ങിയതും പുരുഷൻ സ്ത്രീയെ ശകാരിക്കാൻ തുടങ്ങി... 😸😸😸 "അല്ലേലും സ്ത്രീകൾ ഇങ്ങനെ തന്നെയാ.. ഒരു ശ്രദ്ധയുമില്ലാതെ ആണ് വാഹനം ഓടിക്കുന്നത്, നിങ്ങൾ സ്ത്രീകളാണ് അപകടങ്ങൾ കൂടുതലും ഉണ്ടാക്കുന്നത്'... 😡😡😡 അയാളുടെ ശബ്ദം കൂടി കൂടി വന്നു... 😁😁😁 എന്നാൽ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു: ❤❤❤ "സുഹൃത്തേ, ഭാഗ്യത്തിന് നമ്മൾക്ക് രണ്ടാൾക്കും ഒന്നും പറ്റിയില്ലല്ലോ..? ഒരു പക്ഷേ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാൻ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം, അതിന് നമ്മുക്ക് ദൈവത്തോട് നന്ദി പറയാം'... 😍😍😍 തെറ്റ് പൂർണമായും ആ സ്ത്രീയുടെ ഭാഗത്തായിരിന്നിട്ടും ആ പാവം അവളുടെ വാചകത്തിൽ വീണുപോയി... 😇😇😇 ആ സ്ത്രീ കാറിന്റെ പിൻസീറ്റിൽ നിന്നും ഒരു ബീയർ കുപ്പി കൈയിലെടുത്തിട്ട് പറഞ്ഞു: 😊😊😊 "നോക്കൂ സുഹൃത്തേ, ദൈവത്തിന്റെ ഓരോരോ കളികളെ, നമുക്ക് രണ്ടുപേർക്കും ആഘോഷിക്കാനായി ദൈവം ഒരു പോറൽ പോലുമേൽപ്പിക്കാതെ ഈ ബീയർ കുപ്പി പൊട്ടാതെ കാത്തുസൂക്ഷിച്ചത് കണ്ടില്ലേ...? ഇന്നാ പാതി കുടിച്ചിട്ട് എനിക്ക് തരൂ...' ❤❤❤ പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റവലിക്ക് ആ കുപ്പിയുടെ പാതി കാലിയാക്കി, ബാക്കി ആ സ്ത്രീക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: ❤❤❤ "സുഹൃത്തേ നിങ്ങൾ പറഞ്ഞതൊക്കെ ശരിയാ... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ ഇതിന്റെ പാതി, ഇതോടെ എല്ലാ പ്രശ്നങ്ങളും തീർന്നല്ലോ...' ❤❤❤ അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു: 😸😸😸 "പ്രശ്നം തീർന്നെന്നോ...? മദ്യപിച്ചു കാറോടിച്ച് എന്റെ കാറിൽ കൊണ്ടോയി ഇടിപ്പിച്ചതുംപോരാ, ഞെളിഞ്ഞുനിന്ന് ഡയലോഗ് അടിക്കുന്നോ...? ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്. അവർ വരട്ടെ, അവർ തീരുമാനമുണ്ടാക്കിക്കോളും....'😦😦😦 ഗുണപാഠം:- സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ ശ്രദ്ധിച്ച് മാത്രമേ ഇടപെടാവൂ... ഏതു വഴിക്കാ പണി വരുന്നതെന്ന് പറയാൻ പറ്റൂല...!!! 😨😨😵😵😦😦😊😊😅😅
|
|
|
|
|
|
|
|
|
|
Rashtra Deepika LTD |
|
|
Copyright @ 2021 , Rashtra Deepika Ltd. |
|