സി​ഒ​പി​ഡി സാ​ധ്യ​ത കു​റ​യ്ക്കാം
സി​ഒ​പി​ഡി സാ​ധ്യ​ത കു​റ​യ്ക്കാം
ശ്വാ​സ​നാ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു പോ​വു​ക​യും ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മൊ​ണ​റി ഡി​സീ​സ്(​സി​ഒ​പി​ഡി).

അ​പ​ക​ട ഘ​ട​ക​ങ്ങ​ള്‍

· പു​ക​വ​ലി
· വാ​യു​മ​ലി​നീ​ക​ര​ണം
· ജ​നി​ത​കം
· പ്രാ​യം
· കു​ട്ടി​ക്കാ​ല​ത്ത് ആ​വ​ര്‍​ത്തി​ച്ചു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്

സ്ഥാ​യി​യാ​യി ശ്വാ​സ​നാ​ള​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് മ​ര​ണ​കാ​ര​ണ​മാ​യ രോ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

90% സി​ഒ​പി​ഡി മ​ര​ണ​ങ്ങ​ളും അ​വി​ക​സി​ത-​വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ലെ 70 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​നാ​രോ​ഗ്യ​ത്തി​ന്‍റെ ഏ​ഴാ​മ​ത്തെ പ്ര​ധാ​ന കാ​ര​ണ​മാ​ണ് സി​ഒ​പി​ഡി. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ല്‍ സി​ഒ​പി​ഡി​യു​ടെ 70% കാ​ര​ണം പു​ക​വ​ലി​യാ​ണ്.

അ​തേ​സ​മ​യം അ​വി​ക​സി​ത-​വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍ 30-40% സി​ഒ​പി​ഡി കേ​സു​ക​ളാ​ണ് പു​ക​വ​ലി മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും പു​ക​യ​ടു​പ്പി​ലെ പു​ക​യു​മാ​ണ് മ​റ്റു കാ​ര​ണ​ങ്ങ​ള്‍.

പ്ര​തി​രോ​ധം

സി​ഒ​പി​ഡി​യെ​ക്കു​റി​ച്ചു​ള്ള അ​റി​വ് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു. സി​ഒ​പി​ഡി​യെ ചെ​റു​ക്കു​ന്ന​തി​ല്‍ അ​പ​ക​ട​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന​ത് തീ​ര്‍​ത്തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.


ശ്ര​ദ്ധി​ക്കു​ക

· പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക. അ​തോ​ടൊ​പ്പം മ​റ്റൊ​രാ​ള്‍ പു​ക​വ​ലി​ക്കു​മ്പോ​ള്‍ ആ ​പു​ക ശ്വ​സി​ക്കാ​തി​രി​ക്കു​ക.

· വീ​ട്ടി​ലെ പു​ക​യ​ടു​പ്പി​ല്‍ നി​ന്നു മാ​ലി​ന്യം ക​ത്തി​ക്കു​മ്പോ​ഴും ഉ​ള്ള പു​ക ശ്വ​സി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

· വ്യാ​യാ​മം ചെ​യ്യു​ന്ന​ത് ശീ​ല​മാ​ക്കു​ക. അ​തു​വ​ഴി നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന​വും പൊ​തു​വാ​യ ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്താ​നാ​കും.

· പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ​മീ​കൃ​താ​ഹാ​രം ശീ​ല​മാ​ക്കു​ക.

· ആ​സ്ത്മ, പ്ര​മേ​ഹം, ഹൈ​പ്പ​ര്‍​ടെ​ന്‍​ഷ​ന്‍ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക.

· സി​ഒ​പി​ഡി​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ അ​റി​വ് നേ​ടു​ക.

വി​വ​ര​ങ്ങ​ൾ - ഡോ.​സോ​ഫി​യ സ​ലിം മാ​ലി​ക്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്- പ​ൾ​മോ​ണ​ള​ജി​സ്റ്റ്, അ​ല​ർ​ജി, ഇ​മ്യൂ​ണോ​ള​ജി & സ്ലീ​പ് ക​ൺ​സ​ൾ​ട്ട​ന്‍റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം