സിഒപിഡി ഉണ്ടാകുന്നത് എങ്ങനെ?
സിഒപിഡി ഉണ്ടാകുന്നത് എങ്ങനെ?
"നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​റി​യു​ക' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ലോ​ക ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മൊ​ണ​റി ഡി​സീ​സ് (COPD) ദി​ന​ത്തി​ന്‍റെ വി​ഷ​യം. ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന​സി​ലാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​കാ​ട്ടാ​നാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

സ്‌​പൈ​റോ​മെ​ട്രി പ​രി​ശോ​ധ​ന

സ്പൈ​റോ​മെ​ട്രി ടെ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ശ്വാ​സ​നാ​ള​ത്തി​ലെ ത​ട​സ​വും മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളും ക​ണ്ടെ​ത്താം. ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന പ​രി​ശോ​ധ​ന അ​ല്ലെ​ങ്കി​ല്‍ സ്‌​പൈ​റോ​മെ​ട്രി​യി​ലൂ​ടെ ശ്വാ​സ​കോ​ശാ​രോ​ഗ്യം മാ​ത്ര​മ​ല്ല, ന​മ്മു​ടെ മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തെ​പ്പ​റ്റി​യും അ​റി​യാ​ന്‍ ക​ഴി​യു​ന്നു.

സി​ഒ​പി​ഡി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ടെ നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലു​ള്ള സ്‌​പൈ​റോ​മെ​ട്രി പ​രി​ശോ​ധ​ന വ​ഴി​യൊ​രു​ക്കു​ന്നു.

ശ്വാസകോശ ആരോഗ്യത്തിന് ഭീഷണി‌യാകുന്നത്

പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗം, വാ​യു മ​ലി​നീ​ക​ര​ണം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ള്‍ എ​ന്നി​വ ഭാ​വി​യി​ല്‍ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ഈ ​ശീ​ല​ങ്ങ​ള്‍ പി​ന്നീ​ട് ജീ​വി​ത​ത്തി​ല്‍ വി​ട്ടു​മാ​റാ​ത്ത ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.


ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മൊ​ണ​റി ഡി​സീ​സ് (സിഒ​പി​ഡി)

ശ്വാ​സ​നാ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു പോ​വു​ക​യും ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ.

ലക്ഷണങ്ങൾ

ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മൊ​ണ​റി ഡി​സീ​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം ആ​യാ​സ​മു​ള്ള ജോ​ലി​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന കി​ത​പ്പും ശ്വാ​സ​ത​ട​സ​വു​മാ​ണ്.

സിഒ​പി​ഡി വ​ർ​ധി​ക്കു​മ്പോ​ള്‍

സി​ഒ​​പി​ഡി വ​ർ​ധി​ക്കു​മ്പോ​ള്‍ പ​തി​വാ​യി ചു​മ, ശ്വാ​സ​ത​ട​സം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാം. ഇ​ത് തീ​വ്ര​മാ​കു​മ്പോ​ള്‍, ശ​രീ​ര​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ക​യും ക്ര​മേ​ണ ശ്വാ​സ​ത​ട​സ​ത്തി​നും​ സാ​ധ്യ​ത​യു​ണ്ട്.

വിവരങ്ങൾ - ഡോ.സോഫിയ സലിം മാലിക്
സീനിയർ കൺസൾട്ടന്‍റ്- പൾമോണളജിസ്റ്റ്, അലർജി, ഇമ്യൂണോളജി & സ്ലീപ് കൺസൾട്ടന്‍റ്എ, സ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം