പ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
പ്രമേഹനിയന്ത്രണം: പ്രമേഹ പ്രതിരോധത്തിന് എന്തെല്ലാം ചെയ്യണം?
പ്ര​മേ​ഹരോ​ഗി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ൽ കൂ​ടി വ​രി​ക​യാ​ണ്. അ​തിന്‍റെ പ്ര​ധാ​ന കാ​ര​ണം പ്ര​മേ​ഹ​ത്തെക്കുറിച്ചു​ള്ള ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ അ​റി​വു​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ്.

സ​ത്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണമാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്. ​പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ, സ​ന്ന​ദ്ധ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ, ശാ​സ്ത്ര പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ഏറെ ഫലവ ത്തായ കാര്യ​ങ്ങ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്.

ഇതൊക്കെ ശ്രദ്ധിക്കണം

ആ​ഹാ​രം ക്ര​മീ​ക​രി​ക്കു​ക, പ​തി​വാ​യി വ്യാ​യാ​മം ശീ​ലി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ന്ന് മ​ന​സി​ലാ​ക്കു​ക, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഉ​ണ്ടാ​വു​ക​യാ​ണ് എ​ങ്കി​ൽ അ​ത് ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​വാ​നും കൈ​കാ​ര്യം ചെ​യ്യു​വാ​നും ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ.

ഇ​വ​യു​ടെ ശേ​ഷ​മാ​ണ് മ​രു​ന്നു​ക​ളു​ടെ സ്ഥാ​നം. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​ണ് എ​ന്ന് ഡോ​ക്ട​ർ പ​റ​യു​ക​യാ​ണ് എ​ങ്കി​ൽ അ​ത് ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും വേ​ണം.

വൃക്കകളുടെ ആരോഗ്യം

രോ​ഗി​ക​ളു​ടെ സ്വ​ഭാ​വം, താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​നു​സ​രി​ച്ച് ആ​ഹാ​രശീ​ല​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​രും. ന​ല്ല ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തും സ​മീ​കൃ​ത​വും ആ​യ ആ​ഹാ​ര​ക്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ പ്ര​മേ​ഹം ഉ​ള്ള​വ​ർ​ക്ക് നി​ർ​ദേശി​ക്കാ​റു​ള്ള​ത്. വൃ​ക്ക​ക​ളു​ടെ ആരോഗ്യനില ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്ക​ണം.


പഞ്ചസാര ഒഴിവാക്കണം

* പ​ഞ്ച​സാ​ര​യു​ടെ ഏ​തു ത​ര​ത്തി​ലു​മുള്ള ഉ​പ​യോ​ഗവും പ്ര​മേ​ഹം ഉ​ള്ള​വ​ർ ഒ​ഴി​വാ​ക്ക​ണം.
* വ​ള​രെ​യ​ധി​കം എ​ളു​പ്പ​ത്തി​ൽ പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നും ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രാ​തി​രി​ക്കാനും ഉ​പ്പ് കൂ​ടി ഒ​ഴി​വാ​ക്കു​ക​യോ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ൽ ശീലമാക്കുകയോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്.

* ഇ​ല​ക്ക​റി​ക​ൾ, ഉ​ലു​വ, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ള​രെ ന​ല്ല ഫ​ലം ചെ​യ്യു​ന്ന​താ​ണ്.
* മ​ദ്യ​പാ​നം ഉ​ള്ള​വ​ർ അതു പൂ​ർ​ണ​മാ​യും വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്ക​ണം. പു​ക​വ​ലി​ക്കു​ന്ന സ്വഭാവവും ന​ല്ല​ത​ല്ല.

* ഡോ​ക്ട​ർ പ​റ​യു​ന്ന ക്രമത്തിൽ വ്യാ​യാ​മം ചെ​യ്യ​ണം. ദി​വ​സ​വും അ​ര മ​ണി​ക്കൂ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ട​ക്കു​ന്ന​ത് ഉചിതം. ജോ​ഗിം​ഗ്, നീ​ന്ത​ൽ എ​ന്നി​വ​യും ന​ല്ല വ്യാ​യാ​മ​ങ്ങ​ളാ​ണ്.

വ്യായാമം ചെയ്താൽ

വ്യാ​യാ​മം ചെ​യ്യു​ന്ന​തുവ​ഴി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​നി​ല​യു​ടെ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നു പു​റ​മെ വേ​റെ​യും നേ​ട്ട​ങ്ങ​ളു​ണ്ട്.

* ഹൃ​ദ​യ​ത്തി​ന്‍റെ ​പ്ര​വ​ർ​ത്ത​നം ആരോഗ്യ കരമായ നി​ല​യി​ലാ​കും.
* ര​ക്ത​സ​മ്മ​ർ​ദവും കൊ​ള​സ്ട്രോളിന്‍റെ നി​ല​യും ഉ​യ​രാ​തി​രി​ക്കാനും സ​ഹാ​യി​ക്കും.
* ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ത​ട​സങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​ല്ലാ​താ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393