ഈ പഴങ്ങള്‍ പ്രകൃതിദത്ത "ടൂത്ത് ബ്രഷാണ്'; വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പഴങ്ങളെക്കുറിച്ച്...
നല്ല വായ നല്ല ആരോഗ്യത്തിനു സുപ്രധാനമാണ്. വായയുടെ ശുചിത്വം നിലനിര്‍ത്തുന്നത് ബ്രഷിംഗും ഫ്ലോസിംഗും മാത്രമല്ല, അതിനു നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളുമായും അഭേദ്യബന്ധമുണ്ട്.
ചില ഭക്ഷണങ്ങള്‍ സ്വാഭാവികമായും പല്ലുകളുടെയും മോണയുടെയും ശക്തിയും ശുചിത്വവും വര്‍ധിപ്പിക്കും. ശുചിത്വം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അവശ്യ വിറ്റാമിനുകളും ധാതുക്കളും വിതരണം നല്‍കാനും ഇത്തരം ഭക്ഷണങ്ങള്‍ക്കു സാധിക്കും.
അതുകൊണ്ടുതന്നെ ഇത്തരം പഴങ്ങള്‍ പ്രകൃതിദത്ത ടൂത്ത് ബ്രഷാണെന്നു പറയാം. സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇത്തരം പഴങ്ങള്‍ ഉമിനീര് ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് പല്ലുകള്‍ നശിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കും.
പ്രകൃതിദത്ത 'ടൂത്ത് ബ്രഷ്' ഇവയാണ്
പല്ലുകള്‍ക്കും മോണയ്ക്കും ഉത്തേജനം നല്കുന്ന പഴങ്ങളെയാണ് പ്രകൃതിദത്ത ടൂത്ത് ബ്രഷ് എന്നു വിളിക്കുന്നത്. ഉമീനീര് ഉത്പാദനം വര്‍ധിപ്പിക്കാനും ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ഇത്തരം പഴങ്ങള്‍ സഹായകമാണ്.
ആപ്പിള്‍, സ്ട്രോബെറി, കിവി, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയാണ് പ്രകൃതിദത്ത ടൂത്ത് ബ്രഷ് എന്നു വിശേഷിപ്പിക്കപ്പെടുന്നതിലെ അഞ്ചു സുപ്രധാന പഴങ്ങള്‍.
എന്തുകൊണ്ട് ആപ്പിള്‍
ആപ്പിളിന്റെ നാരുകള്‍ പല്ലുകള്‍ വൃത്തിയാക്കാന്‍ സഹായകമാണ്. ആപ്പിളിന്റെ പുളിച്ച രുചി ഉമിനീര് ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് വായിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും അഴുകല്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.
ആപ്പിളില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ പുറമേയുള്ള കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. പല്ല് വെളുക്കാനും ഇതു സഹായകമാണ്.
സ്ട്രോബെറിയുടെ പ്രവര്‍ത്തനം
സ്ട്രോബെറി ദന്താരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിച്ച് മോണയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിന്‍ സി സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്.
മോണിയില്നിന്നുള്ള രക്തസ്രാവം തടയാനും കേടുപാടുകള്‍ സംഭവിച്ച മോണയുടെ ടിഷ്യു നന്നാക്കാനും കൊളാജന്‍ സഹായകമാണ്. സ്ട്രോബെറിയിലെ മാലിക് ആസിഡ് പല്ലുകള്‍ വെളുപ്പിക്കുന്ന പ്രകൃതിദത്ത വസ്തുവാണ്.
വിറ്റാമിന്‍ സി മോണകളെ ഉറച്ചതും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ സഹായിക്കും. സ്ട്രോബെറിയിലെ മാലിക് ആസിഡ് കറകള്‍ നീക്കം ചെയ്ത് പല്ലുകള്‍ക്ക് തിളക്കം നല്‍കും.
കിവി, ഓറഞ്ച്, പൈനാപ്പിള്‍
സ്ട്രോബെറി പോലെ കിവി പഴവും വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. ഒരു കിവി പഴത്തില്‍ ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി മോണയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
കിവി പഴം മോണ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. മോണയിലെ രക്തസ്രാവം തടയുകയും മൊത്തത്തിലുള്ള വായയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഓറഞ്ചിലെ വിറ്റാമിന്‍ സി രക്തക്കുഴലുകളെയും കണക്റ്റീവ് ടിഷ്യുകളെയും ശക്തിപ്പെടുത്തും.
അതിലൂടെ വീക്കം കുറയ്ക്കുകയും മോണ രോഗങ്ങള്‍ തടയുകയും ചെയ്യുന്നു. പല്ലുകള്‍ നശിക്കുന്നതിനും ജിഞ്ചിവൈറ്റിസിനും കാരണമാകുന്ന ബാക്ടീരിയകളോട് പോരാടുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഓറഞ്ചിന് ഉണ്ട്.
പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന പ്രകൃതിദത്ത എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് സ്റ്റെയിന് റിമൂവറായും പ്ലാക്ക് ഫൈറ്ററായും പ്രവര്‍ത്തിക്കുന്നു. ബ്രോമെലൈന്‍ പ്രോട്ടീനുകളെ തകര്‍ക്കുന്നു, ഇത് പല്ലുകളില്‍ പ്ലാക്ക് കെട്ടിപ്പടുക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.
ഉമിനീര് ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും വായിലെ ആസിഡുകളെ നിര്‍വീര്യമാക്കുകയും പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുകയും ചെയ്യും.