പ​ക്ഷാ​ഘാ​തം: നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ...
പ​ക്ഷാ​ഘാ​തം: നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ...
സ്‌​ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങു​മ്പോ​ഴേ രോ​ഗി ചി​കി​ത്സ​യ്ക്ക് വി​ധേ​യ​പ്പെ​ടേ​ണ്ട​താ​ണ്. ര​ക്തം ക​ട്ട​പി​ടി​ച്ചു​ണ്ടാ​കു​ന്ന സ്‌​ട്രോ​ക്കു​ക​ളി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങി നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ര​ക്തം ക​ട്ട പി​ടി​ച്ച​ത് മാ​റ്റാ​നു​ള്ള മ​രു​ന്ന് ന​ല്‍​കേ​ണ്ട​താ​ണ്.

ഇ​തി​നു ത്രോം​ബോ​ളൈ​റ്റി​ക് (thrombolytic) തെ​റാ​പ്പി എ​ന്നാ​ണു പ​റ​യു​ന്ന​ത്. ഈ ​ചി​കി​ത്സ​യി​ലൂ​ടെ സ്‌​ട്രോ​ക്ക് മൂ​ലം ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കു ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും. അ​തി​നാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് രോ​ഗി​യെ അ​ടു​ത്തു​ള്ള സ്‌​ട്രോ​ക്ക് യൂ​ണി​റ്റി​ല്‍ എ​ത്തി​ക്കേ​ണ്ട​താ​ണ്.

24 മ​ണി​ക്കൂ​റും ന്യൂ​റോ​ള​ജി​സ്റ്റ്, ന്യൂ​റോ​സ​ര്‍​ജ​ന്‍, സി​ടി / എം​ആ​ര്‍​ഐ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം, ഐ​സി​യു സൗ​ക​ര്യം എ​ന്നി​വ​യാ​ണ് സ്‌​ട്രോ​ക്ക് യൂ​ണി​റ്റു​ക​ള്‍​ക്ക് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട കു​റ​ഞ്ഞ യോ​ഗ്യ​ത​ക​ള്‍.

ഏ​ത് ആ​ശു​പ​ത്രി​യി​ൽ.‍.?

സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കു​ന്ന​ത് രോ​ഗി​യെ ആ​ദ്യം അ​ടു​ത്തു​ള്ള ഒ​രു ക്ലി​നി​ക്കി​ല്‍ എ​ത്തി​ക്കു​ക​യും പി​ന്നെ സി​ടി സ്‌​കാ​നിം​ഗി​നാ​യി വേ​റൊ​രു സ്ഥ​ല​ത്തേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യു​മാ​ണ്.

ന​മു​ക്ക് പെ​ട്ടെ​ന്ന് എ​ത്തി​പ്പെ​ടാ​വു​ന്ന സ്‌​ട്രോ​ക്ക് യൂ​ണി​റ്റു​ക​ള്‍ ഉ​ള്ള ഹോ​സ്പി​റ്റ​ലു​ക​ള്‍ ഏ​തൊ​ക്കെ എ​ന്ന​തും അ​വ​രു​ടെ സ്‌​ട്രോ​ക്ക് ഹെ​ല്‍​പ് ലൈ​ൻ ന​മ്പ​റു​ക​ള്‍ ഏ​താ​ണെ​ന്നും അ​റി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​ത് ആ​ദ്യ​മു​ണ്ടാ​കു​ന്ന ഈ ​സ​മ​യ​ന​ഷ്ടം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

വ​ലു​പ്പ​മു​ള്ള ര​ക്ത​ക്ക​ട്ട മാ​റ്റു​ന്ന​തി​ന്


ത്രോ​മ്പോ​ളി​സി​സ് കൊ​ണ്ട് മാ​റ്റാ​ന്‍ പ​റ്റാ​ത്ത വ​ലു​പ്പ​മു​ള്ള ര​ക്ത​ക്ക​ട്ട​ക​ള്‍ മാ​റ്റു​ന്ന​തി​ന് ര​ക്ത​ധ​മ​നി വ​ഴി ക​ഥീ​റ്റ​ര്‍ ക​ട​ത്തി ര​ക്ത​ക്ക​ട്ട നീ​ക്കം ചെ​യ്യാ​നു​ള്ള എ​ന്‍​ഡോ വാ​സ്‌​കു​ല​ര്‍ റി​വാ​സ്‌​ക്കു​ല​റൈ​സേ​ഷ​ന്‍ (endovascular revascularization) തെ​റാ​പ്പി​യും ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍, ഇ​തു ചി​ല സ്‌​ട്രോ​ക്ക് യൂ​ണി​റ്റു​ക​ളി​ല്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ള്ളു.

* തു​ട​ക്ക​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ വ​ള​രെ കു​റ​വാ​യി​രി​ക്കും. സി​ടി സ്‌​കാ​നി​ല്‍ സ്ട്രോ​ക്കി​ന്‍റെ വ്യ​തി​യാ​ന​ങ്ങ​ള്‍ വ​രാ​ന്‍ ചി​ല​പ്പോ​ള്‍ ആ​റു മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ വ​രെ എ​ടു​ക്കാം. സി​ടി സ്‌​കാ​ന്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​ലൂ​ടെ​യോ‍ മാ​ത്ര​മേ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ സ്ട്രോ​ക്കി​ന്‍റെ വ്യ​തി​യാ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലും സി​ടി സ്‌​കാ​ന്‍ നോ​ര്‍​മ​ല്‍ ആ​യ​തി​നാ​ലും ചി​ല​പ്പോ​ള്‍ ചി​കി​ത്സ വൈ​കാ​റു​ണ്ട്. ഇ​ത്ത​ര​ക്കാ​രി​ല്‍ ചി​ല​പ്പോ​ള്‍ 2 - 3 മ​ണി​ക്കൂ​ര്‍ ക​ഴി​യു​മ്പോ​ള്‍ പൂ​ര്‍​ണ​മാ​യി സ്‌​ട്രോ​ക്ക് വ​രി​ക​യും ത്രോ​മ്പോ​ളി​സി​സ് ചി​കി​ത്സ​യ്ക്കു​ള്ള സ​മ​യ പ​രി​ധി ക​ഴി​ഞ്ഞു പോ​കു​ക​യും ചെ​യ്യാ​റു​ണ്ട്.

ഡോ. ​സു​ശാ​ന്ത് എം. ​ജെ. MD.DM,
ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ്,
എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ - 9995688962
എ​സ്‌​യു​ടി സ്ട്രോ​ക്ക് ഹെ​ൽ​പ് ലൈ​ൻ
- 0471-4077888