ഹൃദയാരോഗ്യം: ചിന്തകൾക്കും വികാരങ്ങൾക്കും കടിഞ്ഞാണിടാം
ഹൃദയധമനീരോഗങ്ങള്‍, ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവയും അതിന്റെ ഫലമായി സംഭവിക്കുന്ന ദുരിതങ്ങളും വികസിതരാജ്യങ്ങളില്‍ പ്രത്യേകിച്ച് ആസ്ട്രേലിയ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ വളരെയേറെ കുറഞ്ഞുകൊണ്ടിരിക്കുന്നു.
അവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്ന കാര്യത്തില്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഡോക്ടർമാർക്കും രാഷ്്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ള താല്പര്യവും നല്ല കാഴ്ചപ്പാടുകളുമാണ് അത്തരം നല്ല അനുഭവങ്ങള്‍ക്ക് കാരണം.
പുതിയ അറിവുകൾ
ഹൃദയാഘാതസാധ്യത വളരെ മുന്‍പ് തന്നെ അറിയാന്‍ കഴിയും. ആഗോളതലത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നിന്നു പുതിയ അറിവുകള്‍ പലതും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ അറിവുകള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരു സംവിധാനങ്ങളും ഉണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് താല്പര്യമില്ല എന്നുള്ളത് ഖേദകരമാണ്.
ചില മുന്നറിയിപ്പുകൾ
കുളി കഴിഞ്ഞ ഉടനെയും ടോയ്ലറ്റിൽ പോയി വരുമ്പോഴും കിതപ്പനുഭവപ്പെടുക, രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ കാലുകളില്‍ വേദന, വെളുപ്പിന് രണ്ട് മണിക്ക് ശേഷം കാല്‍വണ്ണകളില്‍ ഉരുണ്ടുകയറ്റം അനുഭവപ്പെടുക എന്നിവ പലരിലും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പുകള്‍ ആയിരിക്കാനുള്ള സാധ്യതയുണ്ട്.
മുൻകോപം, കുറ്റബോധം
നമ്മുടെ ചിന്തകളും വികാരങ്ങളും നല്ലതായാലും അല്ലെങ്കിലും അതും ഹൃദയത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. മുന്‍കോപം, കുറ്റബോധം എന്നിവ നീണ്ടകാലം മനസില്‍ കൊണ്ടുനടക്കുന്നവരില്‍ ധമനികള്‍ കട്ടി കൂടുന്ന പ്രക്രിയ വളരെ വേഗത്തിലാണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ദേഷ്യം, ഹൃദയാഘാതം ഉണ്ടാകുന്നതിന് വ്യക്തമായ ഒരു കാരണം ആണ്. ഉത്കണ്ഠ, ഭയം, അടച്ചിട്ട മുറി, ജനക്കൂട്ടം എന്നിവയോടുള്ള ഭയം എന്നിവയും നല്ലതല്ല. പലപ്പോഴും പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോകാന്‍ ഈ വികാരങ്ങള്‍ കാരണമാകാവുന്നതാണ്. ഇങ്ങനെയാണ് ചിലരെങ്കിലും കുഴഞ്ഞുവീണ് മരിക്കാറുള്ളത്.
ആഹാരത്തിൽ എന്തു ശ്രദ്ധിക്കണം
ഹൃദയധമനികളില്‍ തടസങ്ങള്‍ അനുഭവിക്കുന്നവരില്‍, ബഹുഭൂരിപക്ഷംപേരിലും ആന്‍ജിയോപ്ളാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ ആവശ്യമില്ല. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന വിഷയത്തില്‍ ആഹാരത്തിനുള്ള പങ്ക് വളരെ വലുതാണ്.
പൂരിത കൊഴുപ്പുകള്‍, കൊളസ്ട്രോള്‍
എന്നിവ കൂടുതല്‍ അടങ്ങിയിട്ടുള്ള ആഹാരം കഴിയുന്നത്ര കുറയ്ക്കണം. മാംസം, മുട്ട, പാല്, പാലുത്പന്നങ്ങള്‍, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ചുവരുന്ന ആഹാര പദാര്‍ഥങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ നില ഉയര്‍ത്തും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.