ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ആൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കാം
ഡി​മെ​ൻ​ഷ്യ​യു​ടെ പ്രാ​രം​ഭഘ​ട്ട​ത്തി​ൽ, ഒ​രു വ്യ​ക്തി സ്വ​ത​ന്ത്ര​നാ​യി തു​ട​രു​ന്നതിനാൽ വ​ള​രെ കു​റ​ച്ച് പ​രി​ച​ര​ണം മാ​ത്ര​മേ ആ​വ​ശ്യ​മാ​യി വ​രി​ക​യു​ള്ളു.

എ​ന്നി​രു​ന്നാ​ലും, രോ​ഗം പു​രോ​ഗ​മി​ക്കു​മ്പോ​ൾ, പ​രി​ച​ര​ണ​ത്തിന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ കൂ​ടി വ​രി​ക​യും, ഒ​ടു​വി​ൽ മു​ഴു​വ​ൻ സ​മ​യ പ​രി​ച​ര​ണം വേണ്ടിവ​രി​ക​യും ചെ​യ്യും.

പരിചരിക്കാൻ പഠിക്കാം ആൽസ്ഹൈമേഴ്സിന്‍റെ ഏ​റ്റ​വും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന വ​ശ​ങ്ങ​ളി​ലൊ​ന്ന് അ​ത് രോഗിയുടെ സ്വ​ഭാ​വ​ത്തി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളാ​ണെ​ന്ന് പ​രി​ച​രി​ക്കു​ന്ന​വ​രി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും നാം ​പ​ല​പ്പോ​ഴും കേ​ൾ​ക്കാ​റു​ണ്ട്.

രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ, മ​ധ്യ, അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ എ​ന്താ​ണ് പ്ര​തീ​ക്ഷി​ക്കേ​ണ്ട​തെ​ന്നും എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ട​ണ​മെ​ന്നും പ​രി​ച​രി​ക്കു​ന്ന​തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ എങ്ങനെയെന്നും ആൽസ് ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളുമായി ബ​ന്ധ​പ്പെ​ട്ട് പരിചരിക്കുന്നവർ മനസിലാക്കണം.

രോഗസാധ്യത കുറയ്ക്കാം

ആൽസ്ഹൈമേഴ്സ് പൂ​ർ​ണമാ​യി ഭേ​ദ​മാ​ക്കു​ന്ന ഒ​രു ചി​കി​ത്സ​യു​ടെ അ​ഭാ​വ​ത്തി​ൽ, ഏ​റ്റ​വും പ്രാ​യോ​ഗി​ക മാ​ർ​ഗം ആൽസ് ഹൈമേഴ്സ് വ​രു​ന്ന​ത് പ​ര​മാ​വ​ധി ത​ട​യു​ക എ​ന്ന​താ​ണ്.

* ക​ഴി​യു​ന്ന​ത്ര ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക - ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ ഗ്രൂ​പ്പു​ക​ളെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക​യും അ​ൾ​ട്രാ പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക. പ്രാ​ദേ​ശി​ക​വും വി​ല​കു​റ​വു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വ്യ​ക്തി​ഗ​ത ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് ഏ​റ്റ​വും ന​ല്ല​ത്.

വ്യാ​യാ​മം - ന​ട​ത്തം, ബൈ​ക്ക് റൈ​ഡിം​ഗ്, നീ​ന്ത​ൽ, നൃ​ത്തം എ​ന്നി​വ പ്ര​ധാ​ന​മാ​ണ്. എ​പ്പോ​ഴും എ​ന്തെ​ങ്കി​ലും പു​തി​യ​ത് പ​ഠി​ച്ചു കൊ​ണ്ടേ ഇ​രി​ക്കു​ക. അ​ങ്ങ​നെ മ​സ്തി​ഷ്ക​ത്തെ എ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി നി​ല​നി​ർ​ത്തു​ക.


* ഹൃ​ദ്രോ​ഗ​മോ മ​റ്റു ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ​യ്ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ തേ​ട​ണം.

* മ​നു​ഷ്യ​ർ സാ​മൂ​ഹി​ക മൃ​ഗ​ങ്ങ​ളാ​ണ്; സാ​മൂ​ഹി​ക​മാ​യി കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത് ഓ​ർ​മശ​ക്തി കൂ​ട്ടു​ക മാ​ത്ര​മ​ല്ല വി​ഷാ​ദ​വും ഒ​റ്റ​പ്പെ​ട​ലും കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

* പൊ​തു​വാ​യ ശാ​രീ​രി​ക ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ക - പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം പ​രി​ശോ​ധി​ക്കു​ക, ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കു​ക, മ​തി​യാ​യ ഉ​റ​ക്കം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക. പു​ക​വ​ലി​ക്കു​ക​യോ അ​മി​ത​മാ​യ അ​ള​വി​ൽ മ​ദ്യപിക്കുക​യോ ചെ​യ്യ​രു​ത്.

* ശ്ര​വ​ണന​ഷ്ടം ഉ​ള്ള​വ​ർ​ക്ക് ശ്ര​വ​ണ​സ​ഹാ​യി ല​ഭി​ക്കു​ന്ന​ത് വ​ള​രെ പ്രാ​ധാ​ന്യമുള്ള കാ​ര്യ​മാ​ണ്. ഇ​ത് മ​റ​വി​യു​ടെ തീ​വ്ര​ത മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്നു.

ചെല​വ് കു​റ​ഞ്ഞ​തും കാ​ര്യ​ക്ഷ​മ​വു​മാ​യ ശ്ര​വ​ണ​സ​ഹാ​യി യ​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​രി​ലേ​ക്ക്‌ എ​ത്തി​ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റുക​ളെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

* സു​ര​ക്ഷി​ത​മാ​യ വ്യാ​യാ​മ​ത്തി​നു​ള്ള ഹ​രി​ത ഇ​ട​ങ്ങ​ൾ, വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള പോ​ളി​സി​ക​ൾ, സാ​ർ​വ​ത്രി​ക വി​ദ്യാ​ഭ്യാ​സം (പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ​ക്ക്), എ​ല്ലാ​വ​ർ​ക്കും പ്രാപ്യ​മാ​യ ചെ​ല​വ് കു​റ​ഞ്ഞ ആ​രോ​ഗ്യ​പ​രി​ര​ക്ഷ, അ​ൾ​ട്രാ പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ/ മാ​ർ​ഗ​നി​ർ​ദേ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഗ​വ​ൺ​മെ​ന്‍റു​ക​ൾ ശ്രദ്ധിക്കണം.

വിവരങ്ങൾ: ഡോ.സുശാന്ത് എം.ജെ.
കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്
എസ്‌‌യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.