പുതിയ നിറത്തില്‍ ആപ്പിള്‍ ഹോംപോഡ് മിനി
Thursday, July 18, 2024 1:11 PM IST
പുതിയ നിറത്തിലുള്ള ആപ്പിള്‍ ഹോംപോഡ് മിനി ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്നൈറ്റ് എന്ന കളറിലാണ് ഇന്ത്യയില്‍ പുതിയതായി അവതരിപ്പിച്ചത്.
ആപ്പിളിന്റെ തന്നെ എസ്5 ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് സ്പീക്കറില്‍ അള്‍ട്രാ വൈഡ് ബാന്റിന് വേണ്ടി പ്രത്യേകം യു1 ചിപ്പും സ്ഥാപിച്ചിട്ടുണ്ട്. ടച്ച് സെന്‍സിറ്റീവ് ലൈറ്റ് എമിറ്റിംഗ് പാനലോടുകൂടിയ സ്മാര്‍ട് സ്പീക്കറാണിത്.
ടച്ച് പാനല്‍ ഉപയോഗിച്ചും ശബ്ദത്തിലൂടെയും സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കാം. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, കാര്‍പ്ലേ എന്നിവയിമായെല്ലാം ഇത് ബന്ധിപ്പിക്കാനാവും. 10,900 രൂപയാണ് ഇതിന് വില.
നീല, ഓറഞ്ച്, വെള്ള, മഞ്ഞ നിറങ്ങളില്‍ നേരത്തെ തന്നെ ആപ്പിള്‍ ഹോംപോഡ് മിനി ലഭ്യമായിരുന്നു.