ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 2.6 ല്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. സിം ഇജ്ക്ടറിനൊപ്പം ഒരു സ്ക്രൂ ഡ്രൈവറും അടങ്ങുന്ന ഒരു ടൂള്‍ ഫോണിനൊപ്പമുണ്ട്.
ബാക്ക് പാനല്‍ ഘടിപ്പിക്കുന്ന സ്ക്രൂകള്‍ അഴിക്കുന്നതിന് വേണ്ടിയാണിത്. ഫോണിന് താഴെയുള്ള വീലും ഈ ബാക്ക് പാനല്‍ മുറുക്കുന്നതിന് വേണ്ടിയാണ്. പ്ലാസ്റ്റിക് നിര്‍മിതമാണ് ബാക്ക് പാനലും അനുബന്ധ ഭാഗങ്ങളും. ഫോണിനൊപ്പം ടൈപ്പ് സി കേബിളുണ്ട്.
അഡാപ്റ്റര്‍ ഇല്ല. ഫോണ്‍ വാങ്ങുന്നവര്‍ക്ക് 799 രൂപ അധികം നല്കി ചാര്‍ജര്‍ വാങ്ങാം. ഫോണിനൊപ്പം കറുപ്പ്, നീല, ഓറഞ്ച്, ഇളം പച്ച നിറത്തിലുള്ള ബാക്ക് കവറുകള്‍ ലഭ്യമാണ്. ഐപി 52 വാട്ടര്‍ റെസിസ്റ്റന്‍സ് പക്ഷെ അത്രപോരെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാര്‍ഡ് കേയ്സും സ്റ്റാന്റും ഒരു ടാഗും കമ്പനി വില്‍ക്കുന്നുണ്ട്. 6 ജിബി റാം+128 ജിബി അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 8 ജിബി റാം+128 ജിബി മോഡലിന് 17,999 രൂപയുമാണ് വില.