ഡാ​റ്റാ എ​ന്‍ജി​നിയ​റാ​കാ​ന്‍ ഗൂ​ഗി​ള്‍ ക്ലൗ​ഡ് സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍
ഡാ​റ്റാ എ​ന്‍ജി​നിയ​റാ​കാ​ന്‍  ഗൂ​ഗി​ള്‍ ക്ലൗ​ഡ് സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍
Saturday, November 6, 2021 12:55 PM IST
ക്ലൗ​​​ഡ് ക​​​പ്യൂ​​​ട്ടിം​​​ഗ്, ക്ലൗ​​​ഡ് സോ​​​ഫ്റ്റ്‌​​വേ​​ർ എ​​​ന്‍ജി​​​നി​​​യ​​​ര്‍, ക്ലൗ​​​ഡ് ഡെ​​​വ​​​ല​​​പ്പ​​​ര്‍, ക്ലൗ​​​ഡ് ഇ​​​ന്‍ഫ്രാ​​​സ്ട്ര​​​ക്ച​​ര്‍ ആ​​​ര്‍ക്കി​​​ടെ​​​ക്‌​​ട് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ജോ​​​ലി​​​ക​​​ള്‍ ഈ ​​​മേ​​​ഖ​​​ല മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്നു.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ക്ക് ഗൂ​​​ഗി​​​ള്‍ ന​​ൽ​​കു​​​ന്ന അ​​​ഡ്വാ​​​ന്‍സ്ഡ് ലെ​​​വ​​​ല്‍ പ്രോ​​​ഗ്രാ​​​മാ​​​ണ് ‘ഗൂ​​​ഗി​​​ള്‍ ക്ലൗ​​​ഡ് സ​​​ര്‍ട്ടി​​​ഫൈ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഡാ​​​റ്റാ എ​​​ന്‍ജി​​​നി​​​യ​​​ര്‍’. ഗൂ​​​ഗി​​​ള്‍ ക്ലൗ​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ വൈ​​​ദ​​​ഗ്ധ്യം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നും വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​ണ് ഗൂ​​​ഗി​​​ള്‍ ഈ ​​സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​ഴ്സ് ന​​ൽ​​കു​​​ന്ന​​​ത്.

ഈ ​​കോ​​ഴ്സി​​നു മൂ​​​ന്നു വ​​​ര്‍ഷ​​​ത്തി​​​ല്‍ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും അ​​​തി​​​ല്‍ ത​​​ന്നെ ഒ​​​രു വ​​​ര്‍ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഗൂ​​​ഗി​​​ള്‍ ക്ലൗ​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഡാ​​​റ്റാ രൂ​​​പ​​​ക​​​ല്പ​​​ന​​​യും ഡാ​​​റ്റാ കൈ​​​കാ​​​ര്യം ചെ​​​യ്തു​​​ള്ള പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് യോ​​ഗ്യ​​ത. ഒ​​​രു ഡാ​​​റ്റ എ​​​ന്‍ജി​​​നി​​​യ​​​ര്‍ക്ക് നി​​​ല​​​വി​​​ലു​​​ള്ള​​​തും മു​​​ന്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​തു​​​മാ​​​യ മെ​​​ഷിന്‍ ലേ​​​ണിം​​​ഗ് മോ​​​ഡ​​​ലു​​​ക​​​ള്‍ പ്രാ​​​യോ​​​ഗി​​​ക​​മാ​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നും വി​​​ന്യ​​​സി​​​ക്കാ​​​നും തു​​​ട​​​ര്‍ച്ച​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ഈ ​​കോ​​ഴ്സ് പ​​ഠി​​താ​​ക്ക​​ളെ പ്രാ​​​പ്ത​​​രാ​​ക്കു​​ന്നു​.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ

ഓ​​​ണ്‍ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​വേ​​ശ​​ന പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഗൂ​​​ഗി​​​ളി​​​ന്‍റെ ഓ​​​ണ്‍ലൈ​​​ന്‍ നി​​​രീ​​​ക്ഷ​​​ണം ഉ​​​ണ്ടാ​​​കും. അ​​ത​​​ല്ലെ​​​ങ്കി​​​ല്‍ ഗൂ​​​ഗി​​​ള്‍ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള പ്രൊ​​​മെ​​​ട്രി​​​ക് ടെ​​​സ്റ്റ് സെ​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ പ​​​രീ​​​ക്ഷ എ​​​ഴു​​​താം. പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ര്‍ 200 അ​​​മേ​​​രി​​​ക്ക​​​ന്‍ ഡോ​​​ള​​​ര്‍ റി​​​സ​​​ര്‍വേ​​​ഷ​​​ന്‍ ഫീ​​​യാ​​​യി ന​​​ല്‍ക​​​ണം. നി​​​ല​​​വി​​​ല്‍ ഇം​​​ഗ്ലീ​​​ഷി​​​ലും ജാ​​​പ്പ​​​നീ​​​സ് ഭാ​​​ഷ​​​യി​​​ലും മാ​​​ത്ര​​​മാ​​​ണ് പ​​​രീ​​​ക്ഷ. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റാ​​ണ് പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യം. മ​​​ള്‍ട്ടി​​​പ്പി​​​ള്‍ ചോ​​​യ്‌​​​സ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള​​​താ​​​ണു പ​​​രീ​​​ക്ഷ. 50 ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രി​​​ക്കും.


ഈ ​​​പ​​​രീ​​​ക്ഷ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ള്‍ മേ​​​ല്‍പ്പ​​​റ​​​ഞ്ഞ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ങ്ങ​​​ള്‍ക്ക് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ക​​​ഴി​​​വു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു കൃ​​​ത്യ​​​മാ​​​യ ധാ​​​ര​​​ണ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ക്കാ​​​ന്‍ കു​​​റ​​​ഞ്ഞ​​​ത് 70 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ര്‍ വേ​​​ണം.

എ​​​ക്‌​​​സാം ടി​​​പ്‌​​​സ്

ഡാ​​​റ്റാ സ​​​യ​​​ന്‍സ് മേ​​​ഖ​​​ല​​​യി​​​ലും ഗൂ​​​ഗി​​​ള്‍ ക്ലൗ​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളു​​​ടെ അ​​​റി​​​വും ക​​​ഴി​​​വും വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടും. ഈ ​​​സ​​​ര്‍ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍, ഗൂ​​​ഗി​​​ളി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ (https://cloud.go ogle.com/certification/dataengineer) ല​​ഭി​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം സാ​​​ന്പി​​​ള്‍ ചോ​​​ദ്യ​​​ങ്ങ​​​ളും ഗൂ​​​ഗി​​​ള്‍ ന​​​ല്‍കും. ഡാ​​​റ്റാ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, ഡാ​​​റ്റ പ്രോ​​​സ​​​സിം​​​ഗ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​ഠി​​ച്ചു വേ​​​ണം പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​രു​​​ങ്ങാ​​​ന്‍.

ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഹാ​​​ക്ക​​​ത്തോ​​​ണ്‍, അ​​​സ​​​സ്‌​​​മെ​​​ന്‍റ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ മെ​​​ഷിന്‍ ഹാ​​​ക്കും (https://machinehack.com/) അ​​​തു​​​പോ​​​ലു​​​ള്ള മ​​​റ്റു​​​പ​​​ല പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളും പ്രഫ​​​ഷ​​​ണ​​​ല്‍ സ​​​ര്‍ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി മോ​​​ക്ക് പ​​​രീ​​​ക്ഷ​​​ക​​​ള്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ട​​ത്തു​​ന്നു​​ണ്ട്. ഈ ​​​പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍ പ​​​രീ​​​ക്ഷാ​​​ര്‍ഥി​​​ക​​​ള്‍ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.