ഇ-കൊമേഴ്സ് വിപണിക്കു വീണ്ടും കടിഞ്ഞാണിട്ടു കേന്ദ്രം
സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ-​കൊ​മേ​ഴ്സ് വി​പ​ണി​ക്ക് വീ​ണ്ടും ക​ടി​ഞ്ഞാ​ണി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ മാ​ത്രം ഓ​ണ്‍ലൈ​ൻ വ​ഴി വി​പ​ണ​നം ചെ​യ്താ​ൽ മ​തി​യെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഞാ​യ​റാ​ഴ്ച ന​ൽ​കി​യ നി​ർ​ദേ​ശം. മൊ​ബൈ​ൽ ഫോ​ണ്‍, റ​ഫ്രി​ജ​റേ​റ്റ​ർ, തു​ണി​ക​ൾ, ടെ​ലി​വി​ഷ​ൻ, ലാ​പ്ടോ​പ്പ് അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​ത്തി​ന് എ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളു​ടെ വി​ത​ര​ണ​ക്കാ​ർ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്താ​ൽ മ​തി​യെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ-​കൊ​മേ​ഴ്സ് വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​ത് മ​റ്റു മേ​ഖ​ല​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പു​ണ്യ സ​ലി​ല​യും പ​റ​ഞ്ഞു.


ഏ​പ്രി​ൽ 20 മു​ത​ൽ അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ൾ അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ആ​കാ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ-​കൊ​മേ​ഴ്സ് വി​പ​ണി​ക​ൾ​ക്കും കേ​ന്ദ്രം അ​വ​ശ്യേ​ത​ര വ​സ്തു​ക്ക​ൾ കൂ​ടി വി​ൽ​ക്കാ​ൻ അ​നു​മ​തി ആ​ദ്യം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ട്രേ​ഡേ​ഴ്സ് (സി​എ​ഐ​ടി) ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യ​താ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നം മാ​റ്റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്.

നാ​ൽ​പ​തു ല​ക്ഷ​ത്തോ​ളം വ്യാ​പാ​രി​ക​ൾ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് രാ​ജ്യ​ത്ത് അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വ​രെ പാ​ടേ അ​വ​ഗ​ണി​ച്ച് കൊ​ണ്ടാ​ണ് ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ​ക്ക് ഏ​പ്രി​ൽ 20 മു​ത​ൽ അ​വ​ശ്യേ​ത​ര വ​സ്തു​ക്ക​ൾ കൂ​ടി വി​ൽ​പ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് കോ​ണ്‍ഫ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​വീ​ണ്‍ ഖ​ണ്ഡേ​വാ​ൾ പ​റ​ഞ്ഞ​ത്.